
മലയാളികൾക്കു എന്നും ഇഷ്ട്ടപെടുന്ന സിനിമ തന്നെയാണ് പ്രണയം കഥ പറയുന്ന സിനിമകൾ, ഇപ്പോൾ അങ്ങനൊരു സിനിമ ആണ് നാളെ റിലീസ് ആകുന്നത് ‘അനുരഗം’,തമിഴിൽ പ്രണയകഥകൾ സംവിധാനം ചെയ്യ്തിട്ടുള്ള ഒരു സംവിധയകാൻ തന്നെയാണ് ഗൗതം മേനോൻ. ആദ്യമായി അദ്ദേഹം മലയളത്തിൽ അഭിനയിച്ച പ്രണയ ചിത്രമാണ് അനുരാഗം. ചിത്രത്തിൽ നായകൻ ആയി എത്തുന്നത് അശ്വിൻ ജോസ് ആണ്, ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ഷഹദ് ആണ്, ഇപ്പോൾ ചിത്രത്തിന് വേണ്ടി ഗൗതം മേനോനെ കാണാൻ ചെന്നപ്പോൾ ഉള്ള കാര്യങ്ങൾ പറയുകയാണ് ഷഹതും, അശ്വിനും.

ഞങ്ങൾ വളരെപേടിയോടെ ആണ് അവിടെ ചെന്നത്. എന്നാൽ അദ്ദേഹം വളരെ കൂൾ ആയിട്ടാണ് അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞത് അതുപോലെ കഥ ഒരുപാടു ഇഷ്ട്ടപെട്ടിട്ടാണ് അദ്ദേഹം അനുരഗം സിനിമ ചെയ്യാം എന്ന് പറഞ്ഞത്. പ്രണയ നായകന്മാരെ ഗിറ്റാർ പഠിപ്പിക്കുന്ന സംവിധായകനെ ഈ സിനിമയിലൂടെ പ്രണയിതാവായി അഭിനയിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി തോന്നുന്നു.

ഈ ചിത്രത്തിൽ ഒരു സംഗീതയജ്ഞന്റെ വേഷം ആണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഗൗതം മേനോന്റെ ജോഡിയായി എത്തുന്നത് ലെന ആണ്. താരം ഈ ചിത്രത്തിൽ ഗിറ്റാർ മീട്ടി പാടുന്ന പാട്ട് മുൻപേ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു, സിനിമ പ്രേമികൾ എല്ലാം തന്നെ ഈ ചിത്രം തീയറ്ററുകളിൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് വിശ്വാസം സംവിധായകൻ ഷഹദ് പറയുന്നു. ചിത്രം വെള്ളിയാഴ്ച്ച ആണ് റിലീസ് ആകുന്നത്.












