ഗാർഡിയൻ ഏയ്ഞ്ചൽ’ ഒ.ടി.ടിയിലേക്ക്; സജു എസ്. ദാസ് ചിത്രം നാളെ മുതൽ മനോരമ മാക്സിൽ

സജു എസ്. ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചിത്രം ‘ഗാർഡിയൻ ഏയ്ഞ്ചൽ’ ഒടിടി റിലീസിനൊരുങ്ങുന്നു. 2024 മെയ് 17-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ആക്ഷൻ-ഡ്രാമ ചിത്രം, ഒന്നര വർഷത്തിന് ശേഷം നാളെ മുതൽ മനോരമ മാക്സിലൂടെ പ്രേക്ഷകർക്ക് കാണാനാവും.

സജു എസ്. ദാസ്, രാഹുൽ മാധവ്, നഞ്ചിയമ്മ, ലത ദാസ്, ശോഭിക ബാബു, ഷാജു ശ്രീധർ, മേജർ രവി, ഗിന്നസ് പക്രു, ലക്ഷ്മി പ്രിയ, ജോൺ അലക്സാണ്ടർ, തുഷാര പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭദ്ര ഗായത്രി പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗം: വേലുവാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. സംഗീതം: റാം സുരേന്ദർ, ചന്ദ്ര ദാസ്; പശ്ചാത്തല സംഗീതം: റാം സുരേന്ദർ; എഡിറ്റിംഗ്: അനൂപ് എസ്. രാജ്; കലാസംവിധാനം: അർജുൻ രാവണ; സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ.