‘ആറ് വർഷമായി ധനുഷുമായി സംസാരിക്കാറ് പോലുമില്ലായിരുന്നു’, ഹിറ്റ് കോംബോയ്ക്ക് എന്ത് സംഭവിച്ചു, തുറന്ന് പറഞ്ഞ് ജി വി പ്രകാശ്

ജി വി പ്രകാശും ധനുഷും, തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ജോഡികളായിരുന്നു ഇരുവരും. സംഗീത സംവിധായകനായ ജി വി പ്രകാശും ധനുഷും ആടുകളം, മയക്കം എന്ന തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലാണ് അവസാനം ഇരുവരും ഒന്നിച്ചത്. അതേസമയം, നടൻ ധനുഷുമായി കഴിഞ്ഞ ആറ് വർഷമായി ധനുഷുമായി സംസാരിക്കാറില്ലായിരുന്നുവെന്നാണ് ജിവി പ്രകാശ് പറയുന്നത്.

“ നിങ്ങൾക്ക് പ്രശ്നങ്ങൾ വരുമ്പോൾ നിങ്ങളോടൊപ്പം ഒരു തൂണുപോലെ നിൽക്കുന്ന ഒരാളാണ് സുഹൃത്ത്. നമുക്കെല്ലാവർക്കും പരസ്പരം ആവശ്യമുള്ളപ്പോൾ ഞങ്ങൾ പരസ്പരം ഉണ്ടായിരിക്കും എന്ന വിശ്വാസം വേണം” – ജി വി പ്രകാശ് കുമാർ സൗഹൃദത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

ധനുഷുമായി ഉണ്ടായ പിണക്കത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. “നിങ്ങൾ സുഹൃത്തുക്കളാണെങ്കിൽ, നിങ്ങൾ പരസ്പരം എങ്ങനെ പെരുമാറും? വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ അതേ സമയം, ആവശ്യമുള്ളപ്പോൾ നിങ്ങൾ രണ്ടുപേരും പരസ്പരം മനസിലാക്കും. അത് പോലെ ഞങ്ങൾ (ഞാനും, ധനുഷും) ആറുവർഷമായി സംസാരിച്ചിരുന്നില്ല. പക്ഷേ അതിനുശേഷം എല്ലാം സാധാരണ നിലയിലായി. ഇപ്പോൾ ഞങ്ങൾ കൂടുതൽ അടുത്തു” ജിവി പ്രകാശ് കുമാർ പറഞ്ഞു.