തെന്നിന്ത്യൻ സൂപ്പർ നായിക ഹൻസിക മോട്‌വാനിയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി.വിവാഹത്തിനു മുന്നോടിയായി നടന്ന മാതാ കി ചൗകി ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡയിൽ വൈറലായി . ഹൻസിക ചുവപ്പു സാരിയിൽ തിളങ്ങിയപ്പോൾ, ചുവപ്പ് ഷെർവാണിയായിരുന്നു വരനായ സുഹൈലിന്റെ വേഷം. സുഹൈൽ ഖതൂരിയും ഹൻസികയും ഒരുമിച്ചാണ് മുംബൈയിൽ നടന്ന ചടങ്ങുകൾക്കായി എത്തിയത്.മുംബൈയിലെ പ്രമുഖ വ്യവസായിയും തന്റെ ബിസിനസ്സ് പങ്കാളിയുമാണ് ഹൻസികയുടെ വരനായ സുഹൈൽ കതൂരിയ.

ഹൻസികയുടെയും സുഹൈലിന്റെയും ഡിസംബർ 4നാണ്. ജയ്പൂരിൽ പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷങ്ങൾ നടക്കുക. വിവാഹത്തിനായി ജയ്പൂരിലേക്ക് പോകുന്നതിന് മുന്നോടിയായി മുംബൈയിൽ മാതാ കി ചൗക്കി സംഘടിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തികച്ചും രാജകീയമായാണ് ഹൻസിക മോട്‌വാനിയുടെ വിവാഹം നടക്കുക.താരത്തിന്റെ മഹന്ദി ചടങ്ങ് ഡിസംബർ 3നും ഹൽദി ചടങ്ങ് ഡിസംബർ നാലിനു പുലർച്ചെയുമാണ് നടക്കുക.വാിവാഹത്തിനു ശേഷം നാലാം തീയതി വൈകിട്ട് അതിഥികൾക്കായി കാസിനോ തീമിലുള്ള പാർട്ടിയും ഒരുക്കുന്നുണ്ട്. അല്ലു അർജുന്റെ നായികയായി ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് ഹൻസിക സിനിമ രംഗത്തെത്തിയത്.











