സപ്തതി നിറവിൽ കമൽ ഹാസൻ; നേട്ടങ്ങളുടെ കൊടുമുടി കീഴടക്കിയ ഉലകനായകന്റെ ജീവിതം

ഇന്ന് 70-ാം പിറന്നാൾ ആഘോഷിക്കുകയാണ് നടൻ കമൽ ഹാസൻ. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് കമൽ ഹാസന് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ അറിയിക്കുന്നത്. കമൽ ഹാസന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ  മമ്മൂട്ടി അടക്കമുള്ള താരങ്ങൾ എത്തിയിട്ടുണ്ട്. എക്സിലൂടെയാണ് മോഹൻലാൽ പിറന്നാൾ ആശംസകൾ അറിയിച്ചത്.

‘പ്രിയപ്പെട്ട കമൽ ഹാസൻ സാറിന് ജന്മദിനാശംസകൾ. നിങ്ങളുടെ കലാപരതയും സർ​ഗത്മകതയും അർപ്പണബോധവും ലോകവുമായി പങ്കിടുന്നത് തുടരുക. ഈ വർഷം കൂടുതൽ വിജയവും സന്തോഷവും ഉണ്ടാകട്ടെ’- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

ഹാപ്പി ബര്ത്ഡേ ഡിയർ കമൽ ഹാസൻ. നല്ല ആരോഗ്യവും സമ്പൽ സമൃദ്ധിയും വിജയവും ഉണ്ടാകട്ടെ എന്നാണ് നാടന് പിറന്നാൾ ആശംസകൾ നേർന്നു  മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മിരവധി പേരാണ് താരങ്ങളുടെ പോസ്റ്റിന് കമന്റുമായി എത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കമൽഹാസന് ആശംസയുമായെത്തി.

 

1954 നവംബർ 7ന് മദ്രാസ് സ്‌റ്റേറ്റിലെ പരമക്കുടിയിലായിരുന്നു പാർത്ഥസാരഥി ശ്രീനിവാസൻ എന്ന കമൽഹാസന്‍റെ ജനനം. ആറാം വയസ്സില്‍ ‘കളത്തൂർ കണ്ണമ്മാ’ എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം. പിന്നീട് നടൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നൃത്ത സംവിധായകൻ, ഗായകൻ, ഗാന രചയിതാവ്, ടെലിവിഷൻ അവതാരകന്‍ എന്നിങ്ങനെ കമലഹാസൻ വിഹരിക്കാത്ത മേഖലകൾ ഇല്ല. കലാ രംഗത്തെ ഉലകനായകൻ എന്നാണ് കമൽ ഹാസനെ അറിയപ്പെടുന്നതും .
ഒരു കലാകാരൻ എന്ന നിലയിൽ തീർത്തും വിസ്‍മയിപ്പിച്ച കമൽ ഹാസന്റെ വ്യക്തി ജീവിതം പക്ഷെ പലപ്പോഴും ചർച്ചയായിട്ടുണ്ട് . പ്രണയബന്ധങ്ങളും വിവാഹ ബന്ധങ്ങളും കമലിന്റെ വ്യക്തി ജീവിതത്തെ മങ്ങലേൽപ്പിച്ചിട്ടുണ്ട് . ആദ്യ പ്രണയം നടി ശ്രീവിദ്യയുമായി, പക്ഷെ വിവാഹത്തിൽ എത്തിയില്ല . ഇരുവരും ഓണ്‍ സ്‌ക്രീനിലെ ഹിറ്റ് ജോഡിയായിരുന്നു.

പിന്നീടാണ് പ്രശസ്ത ക്ലാസിക്കല്‍ ഡാന്‍സര്‍ വാണി ഗണപതിയുമായി കമല്‍ഹാസന്‍ പ്രണയത്തിലാകുന്നത്. ലിവിംഗ് ടുഗദറിനോട് വാണിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ ഇരുവരും ഉടനെ തന്നെ വിവാഹിതരാവുകയും ചെയ്തു. 1978ല്‍ ആണ് വാണി ഗണപതിയെ കമല്‍ ആദ്യം വിവാഹം കഴിച്ചത്. ശ്രീവിദ്യ പിന്നീട് ജോര്‍ജ് തോമസിനെ വിവാഹം കഴിച്ചു. ആ ബന്ധം അധിക കാലം നീണ്ടുനിന്നില്ല ഇരുവരും വേർപിരിഞ്ഞു. പിന്നീട് കമല്‍ഹാസന്‍ പ്രശസ് നടി സരികയുമായി പ്രണയത്തിലാകുന്നതോടെയാണ് വാണി ഗണപതിയുമായി അകലുന്നത്. പിന്നീട്  വാണി ഗണപതിയുമായുള്ള വിവാഹ ബന്ധവും കമൽ ഹാസൻ വേർപെടുത്തിയിരുന്നു. 10 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് കമലും വാണിയും പിരിയുന്നത്. അതിനു ശേഷമാണ് 1988ല്‍ സരിക താക്കൂറിനെ കമൽ ഹാസൻ വിവാഹം ചെയ്തത്.

സരികയും കമലും ഏറെകാലം ലിവിംഗ് ടുഗദറിലായിരുന്നു.ആ ബന്ധത്തിലാണ് ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ മക്കൾ ഉലകനായകന് പിറന്നത്. പിന്നീട് 2004ല്‍ ആ ബന്ധവും കമൽ ഹാസനും സരികയും വേര്‍പ്പെടുത്തി. ഇരുവരും ഏറെനാള്‍ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയുന്നത്. ഇത്തവണയും കമലിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെയാണ് വിവാഹം തകരുന്നത്. നടി സിമ്രനുമായുള്ള കമലിന്റെ ബന്ധത്തെ തുടര്‍ന്നാണ് സരിക വിവാഹ ബന്ധം അവസാനിപ്പിക്കുന്നത്.

ഓണ്‍ സ്‌ക്രീന്‍ ജോഡിയായിരുന്നു സിമ്രനും കമലും. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു ഈ പ്രണയ ബന്ധം വലിയ ചര്‍ച്ചയായി മാറാന്‍ കാരണമായത്. കമലിനേക്കാള്‍ 22 വയസ് ഇളയതായിരുന്നു സിമ്രന്‍. എന്നാല്‍ അധികനാള്‍ ഈ ബന്ധത്തിന് ആയുസുണ്ടായിരുന്നില്ല. സിമ്രാനുമായി വേർപിരിഞ്ഞതിന് ശേഷം പിന്നീടാണ് കമല്‍ഹാസന്‍ നടി ഗൗതമിയുമായി പ്രണയത്തിലാകുന്നതും ലിവിംഗ് ടുഗദറിലേക്ക് കടക്കുന്നതും. ഗൗതമിക്കും ആദ്യ ബന്ധത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു . ഇരുവരും ദീര്‍ഘകാലം ലിവിംദ് ടുഗദറിലായിരുന്നു. 2016ലാണ് കമലും ഗൗതമിയും പിരിയുന്നത്.

എന്നാൽ തന്റെ ജീവിതത്തിൽ കണ്ടാണ് പോയിട്ടുള്ള സ്ത്രീകളിൽ ഇന്നും ഓർക്കുന്നത് നടി ശ്രീവിദ്യ യുമായുണ്ടായിരുന്ന പ്രണയ ബന്ധമായിരുന്നെന്ന് കമൽ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട് .

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമാണ് കമലിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ തന്നെയാണ് ചിത്രം നിര്‍മിച്ചത്. ഈ അടുത്തായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രം അമരൻ’ നിർമ്മിച്ചതും കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ആണ് . ഇപ്പോഴും അമരാൻ തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ് .

കല രംഗത് മികച്ച നേട്ടങ്ങൾ കൈവരിച്ച കമലിന് റാഞ്ചയം പദ്മശ്രീ, പദ്മബഭൂഷൺ, ഫ്രാൻസിന്റെ ചവലിയർ അവാർഡ് എന്നി അവാർഡുകളും ലഭിച്ചിട്ടുണ്ട് .