ചൊവ്വ ദേവീ ദര്ശനം! വെള്ളി മുസ്ലീ൦ സഹോദരന്മാര്ക്ക്! ഞായർ ക്രിസ്ത്യാനികൾക്ക്, എന്നാൽ ഒരാഴ്ച്ച അവധിപ്രഖ്യാപിക്കൂ, പരിഹാസവുമായി ഹരീഷ് പേരടി 

വെള്ളിയാഴ്ച്കച്ചകളിൽ പൊതുപരീക്ഷ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം സംഘടനകൾ നടത്തിയ പ്രതികരണത്തോടു പരിഹസിച്ചു കൊണ്ട് ഹരീഷ് പേരടി നടത്തിയ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, നടന്റെ കുറിപ്പ് ഇങ്ങനെ ,,, തിങ്കളാഴ്ച്ച ഞാൻ ശിവന്റെ അമ്പലത്തിൽ പോകും, ചൊവ്വാഴ്ച്ച ദേവീദർശനം. ബുധൻ മുരുകക്ഷേത്രത്തിൽ, വ്യാഴം കൃഷ്‌ണക്ഷേത്ര ദർശനം.

വെള്ളിയാഴ്ച്ച വീണ്ടും ദേവീക്ഷേത്ര ദർശനം കൂടാതെ മുസ്‌ലിം സഹോദരന്മാരുടെ ദിവസവും, ശനി അയ്യപ്പ ദർശന ദിവസമാണ്, ഈ ദിവസങ്ങളെല്ലാം എല്ലാം മതവിശ്വാസ സമൂഹത്തിനു വേണ്ടി അവധിയായി പ്രഖ്യാപിക്കണം ഞായർ ക്രിസ്തു ദേവന്റെ ദിവസമാണ് പൊതുവെ അവധിയാണ്, അതുകൊണ്ടു വേറെ കുഴപ്പങ്ങളൊന്നുമില്ല , ഒരുപണിക്കും പോകാതെ എല്ലാദിവസവും അവധി ആയാൽ രാഷ്ട്രീയക്കാർക്ക് തിന്നാൻ കിട്ടും. അമ്പലവും, പള്ളിയും, ചർച്ചും,പാർട്ടി ഓഫീസുകളും  നിലനിർത്താൻ നമ്മൾ പണിക്ക് പോയ് പറ്റൂ

കഴിഞ്ഞ ദിവസം സർക്കാർ വിളിച്ചു കൂട്ടിയ യോഗത്തിൽ ആയിരുന്നു വെള്ളിയാഴ്ച്ചകളിലെ പൊതു പരീക്ഷകൾ മാറ്റിവെക്കണമെന്നു ആവശ്യപ്പെട്ടത്, അങ്ങനെ മാറ്റിവെക്കാൻ ആവശ്യപെട്ടത് അന്നത്തെ ആരാധന കർമ്മത്തെ പരീക്ഷകൾ ബാധിക്കുന്നു എന്ന സൂചന ആയിരുന്നു കാണിച്ചത്.