
കൊച്ചിയിൽ പരിപാടിക്കിടെ ഹൃദയാഘാതം സംഭവിച്ച് നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ആണ് രാജേഷ്. കാർഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച രാത്രിയിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ഒരു പരിപാടിയുടെ അവസാനം രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഏകദേശം 15- 20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നു. താരങ്ങളും സഹപ്രവർത്തകരും ഉൾപ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നത്.











