
തെന്നിന്ത്യൻ സുന്ദരി തന്നെയാണ് നടി രശ്‌മിക മന്ദാന, ഇപ്പോൾ താരം താൻ കോളേജിലെ ക്രഷ് ആയിരുന്നു എന്നും, ഇപ്പോൾ നാഷണൽ ക്രഷ് ആയെന്നും പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. തൻ്റെ കോളേജിലെ എല്ലാവരുടെയും ക്രഷ് താനായിരുന്നുവെന്നും പറയുകയാണ് രശ്‌മിക. നാഷണൽ ക്രഷ് ടൈറ്റിൽ ആരംഭിച്ചത് എൻ്റെ കിരിക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ്. അന്ന് ഞാൻ കോളേജിൻ്റെ മുഴുവൻ ക്രഷ് ആയിരുന്നു, അത് പിന്നീട് കർണാടക ക്രഷും ഒടുവിൽ നാഷണൽ ക്രഷുമായി മാറി എന്ന് രശ്മിക പറയുന്നു.

ഇപ്പോൾ താൻ രശ്മിക എന്ന ടാഗിൽ നിന്ന് മാറി ആളുകളുടെ ഹൃദയങ്ങളിൽ തനിക്കായി ഒരു സ്ഥാനം നേടിയതിൽ വളരെ സന്തോഷമുണ്ട്. ഇന്ന് എനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹത്തിലും ഞാൻ അതിൽ നിന്ന് മാറിയതായി എനിക്ക് തോന്നുന്നു. ഇപ്പോൾ എല്ലാവരുടെയും ഹൃദയങ്ങളിൽ നിങ്ങൾ ഉണ്ട് എന്ന് ആളുകൾ പറയുമ്പോൾ അത് കൂടുതൽ സ്പെഷ്യൽ ആയി തോന്നുന്നു.
അതേസമയം തന്റെ പുതിയ ചിത്രമായ ഛാവയിലെ അഭിനയത്ത് കുറിച്ചും നടി പറയുന്നു. ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ചരിത്ര നാടകമാണ് ഛാവ. സംഭാജിയുടെ ഭാര്യ മഹാറാണി യേശുഭായിയുടെ വേഷം ആണ് താൻ ചെയുന്നത്, അതൊരു ബഹുമതിയാണ്. ദക്ഷിണേന്ത്യയിൽ നിന്ന് ഒരു പെൺകുട്ടി മഹാറാണിയായി വേഷമിടുന്നത് ഈ ജീവിതകാലത്ത് എനിക്ക് ചോദിക്കാൻ കഴിയുന്ന ഏറ്റവും വലിയ പദവിയാണ് , രശ്‌മിക പറയുന്നു.












