‘പെദ്ദി’ സിനിമയിലെ ഗാനരംഗത്ത് സെക്സിയായി പ്രത്യക്ഷപ്പെട്ടത് ആരെയും പ്രീതിപ്പെടുത്താനല്ലെന്നും സ്വന്തം സന്തോഷത്തിനുവേണ്ടിയാണെന്നും നടി ശ്രുതി ഹാസൻ. സെക്സിയായി ഒരുങ്ങുന്നതും നൃത്തം ചെയ്യുന്നതും തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണെന്നും താരം വ്യക്തമാക്കി. ‘ആകാശംലോ ഒക താര’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം.’പെദ്ദി’യിലെ ഗാനരംഗത്തെക്കുറിച്ചുണ്ടായ ചർച്ചകളെക്കുറിച്ച് തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും എന്നാൽ ആ വേഷം ഏറെ ആസ്വദിച്ചാണ് ചെയ്തതെന്നും ശ്രുതി പറഞ്ഞു. വിഷ്വൽ സെക്ഷ്വാലിറ്റി തനിക്ക് സ്വാതന്ത്ര്യം നൽകുന്ന ഒന്നാണെന്നും സെക്സിയായി പ്രത്യക്ഷപ്പെടുന്നതിൽ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് താനെന്നും താരം കൂട്ടിച്ചേർത്തു.
വസ്ത്രധാരണത്തിന്റെ കാര്യത്തിൽ സ്വന്തം നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും ശ്രുതി വ്യക്തമാക്കി. ഒരു വസ്ത്രം ധരിക്കുന്നത് തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കിൽ അത് തുറന്നുപറയാൻ മടിക്കില്ല. അത്തരത്തിൽ കംഫർട്ടബിളല്ലാത്ത വസ്ത്രങ്ങൾ ധരിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ഇതിന്റെ പേരിൽ സിനിമാ സെറ്റുകളിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ചിലർ തന്നെ പ്രശ്നക്കാരിയെന്ന് വിളിച്ചിട്ടുണ്ടെന്നും ശ്രുതി വെളിപ്പെടുത്തി.
നൃത്തം ചെയ്യാനും ഒരുങ്ങാനും ഏറെ ഇഷ്ടമാണ്. ‘പെദ്ദി’യിലെ പാട്ടിലും അതേ ആസ്വാദനത്തോടെയാണ് പ്രവർത്തിച്ചത്. പാട്ടിന് ലഭിച്ച പ്രതികരണങ്ങളും ചർച്ചകളും മനസ്സിലാക്കുന്നുണ്ടെങ്കിലും തന്റെ തിരഞ്ഞെടുപ്പിൽ സന്തോഷമുണ്ടെന്നും ശ്രുതി വ്യക്തമാക്കി.”സെക്സിയായി ഇരിക്കുന്നതിൽ ഒരു രസമുണ്ട്. എനിക്കത് ഇഷ്ടമാണ്. എന്നാൽ ആരെയെങ്കിലും പ്രീതിപ്പെടുത്താൻ വേണ്ടിയല്ല ഞാൻ അങ്ങനെ ചെയ്യുന്നത്. എന്റെ സന്തോഷത്തിനുവേണ്ടിയാണ്” എന്ന നിലപാടിലാണ് താരം.
