
തന്റെ ഇരുപത്തിരണ്ടാമത്തെ വയസിൽ ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ തന്റെ കാഴ്ചപ്പാടുകൾ മാറിയെന്ന് പറയുകയാണ് ശ്രീലക്ഷ്മി സതീഷ് എന്ന ആരാധ്യ ദേവി.
ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു കഥാപാത്രത്തിനും താൻ തയാറാണെന്നും ആവേശത്തോടെ അത്തരം സിനിമകൾക്കായി കാത്തിരിക്കുകയാണെന്നും ആരാധ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിൽ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ഒരു സ്റ്റോറി ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് ഞാൻ പണ്ട് തീരുമാനമെടുത്തിരുന്നു. 22-ാം വയസ്സിൽ ഞാനെടുത്ത ആ തീരുമാനത്തെയും പറഞ്ഞ വാക്കുകളെയുമോർത്ത് ഇന്ന് ഞാൻ പശ്ചാത്തപിക്കുന്നില്ല.
കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങൾ മാറും ഒപ്പം ജീവിതാനുഭവങ്ങൾ നമ്മുടെ കാഴ്‌ചപ്പാടുകൾ മാറ്റുകയും ചെയ്യും. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകൾ മാറി. അന്നു ഞാൻ പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ ദു:ഖമില്ല, കാരണം അത് അന്നത്തെ എൻ്റെ മാനസികനില വച്ചു ഞാൻ പറഞ്ഞതാണ് എന്നാണ് ആരാധ്യ ദേവി കുറിച്ചത്’.
ഗ്ലാമർ എന്നത് വളരെ വ്യക്തിപരമാണ്. എന്നെ സംബന്ധിച്ച് അത് ശാക്തീകരണമാണ്. ഒരു നടിയെന്ന നിലയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് നിർണായകമെന്ന് ഞാൻ കരുതുന്നു. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു റോളിനും ഞാൻ തയാറാണ്. അതെക്കുറിച്ച് എനിക്ക് പശ്ചാത്താപമില്ല. മികച്ച റോളുകൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നു.’ ആരാധ്യ പറയുന്നു.

അതേസമയം ഏതാനും മാസങ്ങൾക്ക് മുൻപ് മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ ഫോട്ടോ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. അതോടെ ഒരൊറ്റ ഫോട്ടോ ഷൂട്ടുകൊണ്ട് ശ്രീലക്ഷ്മി സതീഷിന്റെ തലവര തന്നെ മാറി. വൈകാതെ താരത്തെ നായികയാക്കി രാം ഗോപാൽ വർമ ഒരു സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അധികം വൈകാതെ തന്നെ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. ‘സാരി’ എന്നാണ് ചിത്രത്തിന്റെ പേര്.
നടൻ സത്യാ യാദു ആണ് നായകന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് ആരാധ്യ ദേവിയെത്തുന്നതെന്ന് ചിത്രത്തിന്റെ ടീസറിൽ നിന്ന് വ്യക്തമീയിരുന്നു. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. അതീവ ഹോട്ടും ഗ്ലാമറസുമായ ചിത്രങ്ങളും രംഗങ്ങളും ആരാധ്യാ ദേവിയുടെ ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെടുന്നത്. സാരി അണിഞ്ഞ ആരാധ്യാ ദേവിയുടെ ചിത്രങ്ങൾ കണ്ടാണ് രാം ഗോപാൽ വർമ്മ ശ്രീലക്ഷ്മിയിൽ ആകൃഷ്‌ടയായത്.
ഒരാഴ്ച മുൻപായിരുന്നു ആരാധ്യാ ദേവിയുടെ ജന്മദിനം. അതി ഗംഭീരമായാണ് ജന്മദിനാഘോഷങ്ങൾ നടന്നത്. രാം ഗോപാൽ വർമ്മ നേരിട്ടെത്തി ആഘോഷത്തിൽ പങ്കുകൊണ്ടു എന്നതും പ്രത്യേകതയാണ്. അതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.











