മിന്നൽ മുരളി എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തലവര മാറിയ സംവിധയകനും, നടനുമാണ് ബേസിൽ ജോസഫ്. ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാമിൽ വന്ന കമെന്റും, അതിനു താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. കഴിഞ്ഞ ദിവസം തന്റെ കുടുംബവുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു, എന്നാൽ ഈ ചിത്രത്തിന് താഴെ എത്തിയ കമെന്റ് ആണ് കൂടുതൽ ശ്രെദ്ധ ആഘര്ഷിച്ചത്.
3000 രൂപ തരാം ഈ അക്കൗണ്ട് വിൽക്കുന്നുണ്ടോ, യെന്നായിരുന്നു കമെന്റ് ഇൻവെസ്റ്മെന്റ് ബൈ ലിസ്സ എന്ന അക്കൗണ്ടിൽ നിന്നുമാണ് ഇങ്ങനൊരു കമെന്റ് എത്തിയിരിക്കുന്നത്. ഈ ഒരു കമെന്റിന് നടൻ നൽകിയ കിടിലൻ മറുപടിയാണ് വളരെ രസം. നിങ്ങളുടെ വലിയ ഓഫ്ഫറിനു വലിയ നന്ദി, എന്നാൽ ഞാൻ ഇത് വിൽക്കാൻ ഉദ്ദേശിക്കുന്നില്ല, താരത്തിന്റെ ഈ മറുപടിക്കെതിരെ നിരവധി ആരാധകർ കമെന്റ് അയച്ചിട്ടുണ്ട്.
ഈ മറുപടി കൊള്ളാമെന്നും, 3000 നല്ല ഓഫ്ഫർ ആയിരുന്നു എന്നും, നിങ്ങൾക്ക് ഇഷ്ട്ടമുണ്ടെങ്കിൽ എന്റെ ഈ അക്കൗണ്ട് എടുത്തുകൊള്ളൂ എന്ന് വെറും 1500 രൂപ തന്നാൽ മതിയെന്നും തരത്തിലുള്ള കമെന്റുകൾ വീണ്ടും എത്തിയത്. നിരവധി ഫോളോസ് ഉള്ള താരം ആണ് ബേസിൽ ജോസഫ്, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ‘കഠിന കഠോരമീ അണ്ഡകടാഹം’, ‘എങ്കിലും ചന്ദ്രികേ’ എന്നിവയാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.












