
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന് പറയാവുന്ന ഒരു നടൻ ആയിരുന്നു ജഗതി ശ്രീകുമാർ, ഇപ്പോൾ നടനെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. അഭിനയിക്കുമ്പോൾ ഇമ്പ്രവൈസേഷൻ ചെയ്യാൻ അദ്ദേഹത്തിന് വലിയ കഴിവാണെന്നും, അവരുടെയെല്ലാം തമാശകൾക്ക് മുമ്പിൽ തന്റെ കോമഡികൾ ഒന്നുമല്ലെന്നും പറയുകയാണ് ജഗദീഷ്, അതുകൂടാതെ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഹലോ മൈ ഡിയർ റോങ്ങ് നമ്പർ ‘എന്ന സിനിമയിലെ ജഗതിയുടെ പെർഫോമൻസിനെ കുറിച്ചും നടൻ തുറന്നു പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജഗദീഷ് ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

ജഗതി ചേട്ടന്റെ ചില കാര്യങ്ങളൊന്നും നമ്മൾ എത്ര പറഞ്ഞാലും മതിവരില്ല . ഞാനുള്ള സിനിമയല്ല, എന്നാൽ ഞാൻ ഷൂട്ടിങ് കാണാൻ പോയതാണ്. ഹലോ മൈ ഡിയർ റോങ് നമ്പർ എന്ന സിനിമ, ചിത്രത്തിൽ ജഗതി ചേട്ടൻ വന്ന് പൊലീസ് സ്റ്റേഷനിലേക്ക് കയറി പോകുന്ന ഒരു സീനാണ് അത്, പുറത്ത് ഒരു ജൂനിയർ ആർട്ടിസ്റ്റിനെ നിർത്തിയിട്ടുണ്ട്. ജഗതി ചേട്ടനോട് പ്രിയൻ ഒന്നും പറഞ്ഞിട്ടൊന്നുമില്ല. ആ നിൽക്കുന്ന ആളൊരു ഓട്ടോറിക്ഷ ഡ്രൈവറാണ്.
അയാളെ കണ്ടപാടെ ജഗതി ചേട്ടൻ, ലൈസെൻസ് ഉണ്ടോടാ എന്ന് ഉറക്കെ ചോദിച്ചു, ഉടനെ തന്നെ അയാൾ ഉണ്ടെന്ന് പറയും. അപ്പോൾ അദ്ദേഹം വീണ്ടും ഉറക്കെ ചോദിക്കും, ഉണ്ടെങ്കിൽ എന്ന്, ശരിക്കും അത് അദ്ദേഹം കൈയിൽ നിന്നും ഇട്ട് പറഞ്ഞ ഡയലോഗ് ആണ് , ലോകത്ത് ആർക്കും ഇമാജിൻ ചെയ്യാൻ പറ്റാത്ത കാര്യമാണത്, സത്യത്തിൽ ജഗതിച്ചേട്ടന്റെ ആ വാക്കുകൾ കേട്ട് പ്രിയൻ പോലും ചിരിച്ചുപോയി. അതാണ് ജഗതിച്ചേട്ടൻ, ജഗദീഷ് പറഞ്ഞു.












