
മലയാള സിനിമയിൽ ഹാസ്യവേഷങ്ങൾ മാത്രമല്ല, സീരിയസ് സീനുകളും ചെയ്യുന്ന സമയത്ത് പൂര്‍ണ്ണമായും അതിൽ ലയിക്കുന്ന ഒരഭിനേതാവാണ് നടൻ ജഗദീഷ്, ഇപോൾ താരം ജീവിതത്തില്‍ ഏറ്റവും എഫേര്‍ട്ടെടുത്ത് ചെയ്ത ക്യാരക്ടര്‍ ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മറുപടി പറയുന്നത്. വന്ദനം എന്ന സിനിമയിലെ ചേസിംഗ് സീൻ ഫിസിക്കലി ചലഞ്ചിങ് ആയിരുന്നു, വന്ദനത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ബെംഗളൂരുവില്‍ വെച്ചായിരുന്നു ചിത്രീകരിക്കപ്പെട്ടത്.ഓരോ ക്യാരക്ടറിനും കൊടുക്കുന്ന എഫേര്‍ട്ട് പല രീതിയിലാണ്. എന്നാൽ ഞാന്‍ ഫിസിക്കലായി ഏറ്റവും കൂടുതല്‍ അധ്വാനിച്ചത് വന്ദനത്തിന് വേണ്ടിയായിരുന്നു, നടൻ പറയുന്നു.

അതിലെസൈക്കിൾ ചേസിങ് സീനായിരുന്നു ഏറ്റവും അധ്വാനിച്ച് ചെയ്ത സീന്‍.ബെംഗളൂരുവില്‍ വെച്ചാണ് ആ സീന്‍ ഷൂട്ട് ചെയ്യുന്നത്. അത് ഏകദേശം പതിനഞ്ച് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. പതിനഞ്ച് ദിവസം മുഴുവനായും ഷൂട്ട് ചെയ്തില്ല. പ്രിയന്‍ ദിവസവും രാവിലെ മൂന്ന് മണിക്കൂറാണ് ആ സീന്‍ ഷൂട്ട് ചെയ്യുക
അതും ഏറ്റവും നല്ല ലൈറ്റിലാണ് ഷൂട്ട്. ആദ്യം തന്നെ റെഡിയായാല്‍ ഞാനും മോഹന്‍ലാലും ചേര്‍ന്ന് ഈ ചേസ് ഷൂട്ട് ചെയ്യും.ആ സീനില്‍ സൂക്ഷിച്ചു നോക്കിയാല്‍ ഒരു കാര്യം മനസിലാകും. ബാനര്‍ തലയിലൂടെ ഇട്ടിട്ട് സൈക്കില്‍ ചവിട്ടി പോകുന്ന സീനില്‍ ഒരു സര്‍ദാര്‍ജി റിയലായിട്ട് എന്നെ നോക്കി തെറി വിളിക്കുന്നത് കാണാം, മോഹൻലാലിനൊപ്പമുള്ള ആ സീൻ ശരിക്കും ഞാൻ കൂടുതൽ അധ്വാനിച്ച സീനുകളിൽ ഒന്നായിരുന്നു ജഗദീഷ് പറയുന്നു.












