ശക്തനായ എൻ.ഐ.എ ഉദ്യോഗസ്ഥനായി ജയസൂര്യ; ‘ഓപ്പറേഷൻ ത്രാൽ’ ടീസർ പുറത്ത്

നടൻ ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ പാപ്പാൻ-ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രം ‘ഓപ്പറേഷൻ ത്രാൽ’ (Operation Tral) എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. എൻ.ഐ.എ (National Investigation Agency) ഉദ്യോഗസ്ഥന്റെ വേഷത്തിൽ അതീവ ഗൗരവമുള്ള കഥാപാത്രമായാണ് ജയസൂര്യ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. രാജ്യസുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും പ്രമേഹമാക്കുന്ന ചിത്രത്തിന്റെ ആവേശമുണർത്തുന്ന ദൃശ്യങ്ങളാണ് ടീസറിലുള്ളത്.

OPERATION TRAL TRAILER

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. കാശ്മീരിലെ ത്രാലിൽ നടന്ന കോൺവോയ് ആക്രമണവും അതിനെത്തുടർന്ന് നടക്കുന്ന അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ റിതിക സിംഗ്, മുരളി ശർമ്മ, സിദ്ദിഖ്, സായ് കുമാർ, വിനയ് റായ്, അൻസൺ പോൾ, മഞ്ജു പിള്ള എന്നിവരുൾപ്പെടെ വലിയൊരു താരനിര തന്നെയുണ്ട്. ലഡാക്ക്, കുളു, മണാലി, ഡൽഹി, കേരളം തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലായി ചിത്രീകരിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും.