സോഷ്യൽ മീഡിയിൽ തനിക്കെതിരെ നടന്ന സൈബർ അക്രമങ്ങൾക്ക് എതിരെ പ്രതികരണവുമായി നടി അഹാന രംഗത്ത് എത്തിയിരുന്നു. എ ലവ് ലെറ്റര്‍ റ്റു സൈബര്‍ ബുുള്ളീസ് എന്ന പേരിലുള്ള വീഡിയോയുമായാണ് അഹാന പ്രത്യക്ഷപ്പെട്ടത്, എന്നെയും എന്റെ കുടുംബത്തെയും പറ്റി മോശം പരാമർശങ്ങൾ നടത്തുമ്പോൾ നിങ്ങൾ തന്നെയാണ് മോശമാകുന്നത് എന്ന് അഹാന പറഞ്ഞിരുന്നു. പേരോ വ്യക്തിത്വമോ ഇല്ലാത്ത സൈബര്‍ ഗുണ്ടകള്‍ക്കായി വീഡിയോ സമര്‍പ്പിക്കുന്നുവെന്നും താരപുത്രി പറഞ്ഞിരുന്നു, തലസ്ഥാനത്തെ ട്രിപ്പിൾ ലോക്കടൗണിനെ കുറിച്ചും സ്വർണക്കല്ലടത്തിനെ കുറിച്ചും അഹാന തന്റെ പ്രതികരണം രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് താരപുത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.

യുവതലമുറയില്‍ ഏറെ ആരാധകരുള്ള നായികയെന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലൂടെ കുപ്രചാരണങ്ങളോ തെറ്റിദ്ധാരണകളോ പരത്തരുതെന്നായിരുന്നു പലരും പറഞ്ഞത്. പോസ്റ്റിന് കീഴില്‍ അസഭ്യവര്‍ഷങ്ങളും കുടുംബത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള കമന്റുകളുമുണ്ടായിരുന്നു. ഇതിന് പിന്നാലെയായാണ് പ്രതികരണവുമായി താരമെത്തിയത്.ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്ന കാര്യം ഞാൻ അമ്മയോട് പറഞ്ഞപ്പോൾ ‘അമ്മ സപ്പോർട്ട് ചെയ്‌തെന്നും വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണു അച്ഛൻ കണ്ടത് എന്നും അച്ഛൻ എല്ലാ സപ്പോർട്ടും തന്നെന്നും അഹാന പറയുന്നു.

സിനിമാലോകത്തുനിന്നും നിരവധി പേരാണ് താരത്തിന്റെ പ്രതികരണത്തിന് കൈയ്യടികളുമായി എത്തിയത്. സന്തോഷ് ശിവന്‍, പൃഥ്വിരാജ് തുടങ്ങിയവരുടെ അഭിനന്ദനങ്ങള്‍ അഹാന തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോൾ കാളിദാസും ചക്കിയും അഹാനയെ പിന്തുണച്ച് എത്തിയിരിക്കുകയാണ്. ഡബ്‌സ്മാഷ് വീഡിയോയിലൂടെയായാണ് ഇരുവരും പിന്തുണ അറിയിച്ചത്. ഇവരുടെ വീഡിയോ അഹാനയും ഷെയര്‍ ചെയ്തിരുന്നു.അനുപമ പരമേശ്വരന്‍, മാളവിക ജയറാം, സാധിക വേണുഗോപാല്‍, ദിയ കൃഷ്ണ തുടങ്ങിയവരെല്ലാം പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. പൃഥ്വിരാജ് അഹാനയുടെ വീഡിയോ ഷെയർ ചെയ്തിരുന്നു, താൻ പറയാതെയാണ് പൃഥ്വിരാജ് ഇത് ചെയ്‌തത് എന്നും അഹാന പറയുന്നു.
https://www.instagram.com/p/CC5zm1_gO8P/?utm_source=ig_web_button_share_sheet











