ദ്വയാർഥ ചുവയുള്ള ചോദ്യങ്ങളുമായി കരൺ ജോഹർ; കുറിക്കുകൊള്ളുന്ന മറുപടികളുമായി വായടപ്പിച്ച് കിയാരയും സിദ്ധാർഥും!

ദ്വയാർഥ ചുവയുള്ള ചോദ്യങ്ങളുമായി കരൺ ജോഹർ; കുറിക്കുകൊള്ളുന്ന മറുപടികളുമായി വായടപ്പിച്ച് കിയാരയും സിദ്ധാർഥും!

ബോളിവുഡിലെ ജനപ്രിയ ടോക്ക് ഷോയായ ‘കോഫി വിത്ത് കരണി’ന്റെ പുതിയ സീസണിൽ അതിഥികളായി എത്തിയ താരദമ്പതികളായ സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അഡ്വാനിയുടെയും വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കരൺ ജോഹറിന്റെ പതിവ് കുസൃതി നിറഞ്ഞതും ദ്വയാർഥ ചുവയുള്ളതുമായ ചോദ്യങ്ങൾക്ക് ഒട്ടും പതറാതെ ഇരുവരും നൽകിയ മറുപടികളാണ് എപ്പിസോഡിനെ ആവേശകരമാക്കിയത്.

കിയാരയുടെ ‘കബീർ സിങ്’, ‘ടോക്സിക്’ തുടങ്ങിയ ചിത്രങ്ങളിലെ ഇൻറ്റിമേറ്റ് രംഗങ്ങളെക്കുറിച്ച് കരൺ ചോദിച്ചപ്പോൾ, സിദ്ധാർഥിന് മറ്റ് നടിമാർക്കൊപ്പം അത്തരം രംഗങ്ങൾ ചെയ്യാമെങ്കിൽ തനിക്കും യഷിനൊപ്പമോ മറ്റ് നടന്മാർക്കൊപ്പമോ അഭിനയിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കിയാരയുടെ മാസ് മറുപടി. കൂടാതെ ഡേറ്റ് നൈറ്റുകളെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ ഗർഭാവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് “ഇപ്പോൾ ഞങ്ങൾ രണ്ടുപേർ മാത്രമല്ലല്ലോ ഉള്ളത്, അതിനാൽ ഡിന്നറോടെ അത് അവസാനിപ്പിക്കും” എന്ന് കിയാര തമാശയായി പറഞ്ഞതും ആരാധകർ ഏറ്റെടുത്തു. ജോലിയും വ്യക്തിജീവിതവും കൂട്ടിക്കഴക്കാറില്ലെന്ന് വ്യക്തമാക്കി സിദ്ധാർഥും കരണിന്റെ കുഴപ്പിക്കുന്ന ചോദ്യങ്ങളെ കൃത്യമായി നേരിട്ടു.