മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു കാവ്യ, നിരവധി സിനിമകൾ ആണ് നടി മലയാള സിനിമക്ക് നൽകിയിട്ടുള്ളത്. ദിലീപുമായിട്ടുള്ള വിവാഹ ശേഷം കാവ്യക്ക് പ്രേക്ഷകര്‍ക്കിടയില്‍ ചെറിയൊരു ഇഷ്ടക്കേട് ഉണ്ടായിട്ടുണ്ട്, എന്നാലും കാവ്യക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയിൽ കാവ്യയുടെ പുതിയ ചിത്രങ്ങൾ പ്രചരിക്കുകയാണ്. ലൈഫ് ഈസ് ഗ്രീന്‍ എന്ന് പറഞ്ഞായിരുന്നു ട്വിറ്റര്‍ പേജില്‍ കാവ്യ മാധവന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നത് . വളരെ പെട്ടെന്നായിരുന്നു ചിത്രം ശ്രദ്ധ നേടിയത്.

കാവ്യാ സോഷ്യൽ മീഡിയിൽ അതികം ആക്റ്റീവ് അല്ലാത്തത് കൊണ്ട് കാവ്യയുടെ പുത്തൻ ചിത്രം എല്ലാവരും ഏറ്റെടുത്തു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത് കാവ്യ മാധവന്, ഐആം കാവ്യ തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു, ചിത്രങ്ങൾക്ക് പിന്നാലെ കാവ്യാ വീണ്ടും സോഷ്യൽ മീഡിയിൽ ആക്റ്റീവ് ആയോ എന്ന് ചോദിച്ച് ആരാധകർ എത്തിയിരുന്നു. എന്നാൽ ഇത് ഒരു വ്യാജ അക്കൗണ്ട് ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത, നേരത്തെ മീനാക്ഷി ദിലീപ് എന്ന പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.അര്‍ച്ചന കവി, വിജയ് യേശുദാസ്, ആന്‍ അഗസ്റ്റിന്, ഷെയ്ന് നിഗം തുടങ്ങി നിരവധി നിരവധി താരങ്ങൾ കാവ്യയുടെ ഈ വ്യാജ അക്കൗണ്ടിൽ ഫോളോ ചെയ്യുന്നുണ്ട്.
#kavyamadhavan
Life is green pic.twitter.com/RnUWfXa4Gm— Kavya Madhavan (@imkavya) July 14, 2020
ഈ താരങ്ങളുടെ പേരുകള്‍ ലിസ്റ്റില്‍ കണ്ട ശേഷമായിരുന്നു ഈ അക്കൗണ്ട് ഒറിജിനലാണോയെന്ന് ആരാധകര്‍ക്ക് സംശയം ഉടലെടുത്തത്. പലപ്പോഴും താരങ്ങള്‍ തങ്ങളുടെ പേരില്‍ വ്യാജ പേജുകളും അക്കൗണ്ടുകളും അറിയാറില്ല. ഇത്തരത്തില്‍ വ്യാജ കാസ്റ്റിങ് കോള്‍ വരെ നടക്കാറുമുണ്ട്. ദിലീപിന്റേയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയുടെ വ്യാജ അക്കൗണ്ട് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ദിലീപിന്റെ ആരാധകരായിരുന്നു വ്യാജ അക്കൗണ്ട് ശ്രദ്ധിച്ചതും ഇതേക്കുറിച്ച് അറിയിച്ചതും.
