
കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ദീര്‍ഘകാല സുഹൃത്ത് ആന്റണിയാണ് വരൻ. വിവാഹം അടുത്ത മാസം 11നായിരിക്കും. വിവാഹക്കാര്യം കീര്‍ത്തി സുരേഷ് സ്ഥിരീകരിച്ചിരിക്കുകയാണ്.കീർത്തി സുരേഷിന്റെ അച്ഛനും സംവിധായകനുമായ സുരേഷ് കുമാർ മകളുടെ വിവാഹ വാർത്തയുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു .
കീര്‍ത്തി സുരേഷ് 15 വര്‍ഷമായി തുടരുന്ന ബന്ധമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വിവാഹം ഗോവയിലായിരിക്കും. കീര്‍ത്തി സുരേഷ് വിവാഹ ശേഷം സിനിമയില്‍ ഉണ്ടാകുമെന്ന് നടിയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. കീര്‍ത്തി സുരേഷിന്റേതായി ആദ്യ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കുകയുമാണ്.വരുൺ ധവാനും കീർത്തിയും ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് .നടൻ വിജയ് നായകനായ തെരി എന്ന സിനിമയുടെ റീമേക്കിലാണ് ഇരുവരും ഒന്നിക്കുന്നത് .

ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുന്നത്. ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. ബേബി ജോണിന്റെ സംവിധാനം കലീസും കഥാപാത്രങ്ങളായി വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്.











