അന്ന് വലിയ സംവിധയകരോട് ‘നോ’ പറഞ്ഞു! അതിന് എങ്ങനെ ധൈര്യം വന്നുവെന്നറിയില്ല, തന്നെ ഭാഗ്യമില്ലാത്ത നായിക എന്നുവിളിച്ചു; കീർത്തി സുരേഷ്

എല്ലാ ഭാഷകളിലും ഒരുപോലെ തന്റെ അഭിനയ സാനിധ്യം അറിയിച്ച നടിയാണ് കീർത്തിസുരേഷ്. ഇപ്പോൾ തന്റെ കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് കീർത്തി സുരേഷ്. താൻ ചില വലിയ ഓഫറുകളോട് നോ പറഞ്ഞതിനെക്കുറിച്ചാണ് കീർത്തി സംസാരിച്ചത്.എന്റെ രണ്ടാമത്തെ തമിഴ് സിനിമ രജിനിമുരുകന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. ഈ സിനിമ ചെയ്യുന്നതിനിടെ ഒരുപാട് ഓഫറുകൾ എനിക്ക് വന്നു. എന്നാൽ രജിനിമുരുകൻ റിലീസ് ചെയ്യ്തതിനു ശേഷം മറ്റ് സിനിമകൾ ചെയ്യാമെന്ന് ഞാൻ ഉറപ്പിച്ചു. സിനിമയോട് പാഷനുള്ളത് കൊണ്ടാണ് ഞാനിവിടെ നിൽക്കുന്നത്. പണം എനിക്ക് സെക്കന്ററിയാണ്.കീർത്തിസുരേഷ് പറയുന്നു.

അത്‌കൊണ്ട് മറ്റ് സിനിമകളിൽ നിന്നുള്ള ഓഫർ നിരസിച്ചപ്പോൾ ചില സംവിധായകർക്ക് ഇഷ്ടപ്പെട്ടില്ല. എന്താണ് നഷ്‌ട‌പ്പെടുന്നതെന്ന് നിങ്ങൾക്കറിയില്ല, കരിയറിലെ തുടക്ക കാലത്ത് തന്നെ നോ പറയുന്നു എന്നൊക്കെ അവർ പറഞ്ഞു. ഇന്ന് ആലോചിക്കുമ്പോൾ അതിനെങ്ങനെ ധൈര്യം വന്നെന്ന് അറിയില്ല, പക്ഷെ അന്ന് താൻ തീരുമാനത്തിൽ ഉറച്ച് തന്നെനിന്ന് , അതുകൊണ്ടു ഒരുപാട് വലിയ സംവിധായകരോട് താൻ നോ പറഞ്ഞു.

ആദ്യ തമിഴ് ചിത്രം പരാജയപ്പെട്ടപ്പോൾ തന്നെ ഭാ​ഗ്യമില്ലാത്ത നായികയെന്ന് വിളിച്ചവരുണ്ട്, ആദ്യ തമിഴ് സിനിമ പരാജയപ്പെടുകയും, രണ്ടാമത്തെ തമിഴ് സിനിമയുടെ റിലീസ് വെെകുകയും ചെയ്തു. അതോടെ നടിക്ക് ഭാ​ഗ്യമില്ലായിരിക്കുമെന്ന് അന്ന് ചിലർ പറഞ്ഞു. കീർത്തി സുരേഷ് പറയുന്നു. കീർത്തിയുടെ കരിയറിൽ ഏവരും എ‌ടുത്ത് പറയുന്ന സിനിമ ‘മഹാനടി’യാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ സിനിമയിലൂടെ നടി നേടി.