എല്ലാവരോടും ചരിച്ചു കളിച്ചു സംസാരിക്കുന്ന രീതിയാണ് മോഹൻലാലിൻറെ, എന്നാൽ മമ്മൂട്ടിയുടെ രീതി വേറെയാണ്; മമ്മൂട്ടിയെയും, മോഹൻലാലിനെയും കുറിച്ച് കൊല്ലം തുളസി

പ്രതിഭാസമ്പന്നനായ നടനാണ് മമ്മൂട്ടി, എന്നാല്‍ മോഹന്‍ലാല്‍ കുറച്ചുകൂടി ഫ്‌ളെക്‌സിബിളാണ്

1986ല്‍ പുറത്തിറങ്ങിയ ‘നിന്നിഷ്ടം എന്നിഷ്ട൦’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്നെത്തിയ നടനാണ് കൊല്ലം തുളസി, ഇപ്പോൾ നടൻ മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയെയും, മോഹൻലാലിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്. പ്രതിഭാസമ്പന്നനായ നടനാണ് മമ്മൂട്ടി, എന്നാല്‍ മോഹന്‍ലാല്‍ കുറച്ചുകൂടി ഫ്‌ളെക്‌സിബിളാണ്, ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് മമ്മൂട്ടി, എന്നാല്‍ കുറച്ച് വെയിറ്റ് ഇട്ട് നടക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റെ, കൊല്ലം തുളസി പറയുന്നു.

എന്നാൽ വളരെ സിമ്പിളായിട്ടുള്ള വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. അത് കവര്‍ ചെയ്തുകൊണ്ടാണ് തലക്കനം കാണിക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ രീതിയും,മമ്മൂട്ടിയെ കുറിച്ച് നടൻ പറഞ്ഞു. എന്നാൽ മോഹൻലാൽ നേരെ തിരിച്ചാണ്, എല്ലാവരോടും ചിരിച്ചുകളിച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ സംസാര൦ , അത് എല്ലാവരെയും സുഖിപ്പിക്കുന്നതുപോലെ തോന്നു൦.

അതാണ് മോഹൻലാലിൻറെ വിജയവും.എന്നാല്‍ മമ്മൂട്ടി അതുപോലുള്ള കാര്യത്തിന് നില്‍ക്കാറില്ല,  അതാണ് എനിക്ക് ഇരുവരിലും  തോന്നിയിട്ടുള്ള കാര്യം കൊല്ലം തുളസി പറഞ്ഞു. അതേസമയം സിനിമാ, സീരിയല്‍ രംഗത്ത് മൂന്ന് പതിറ്റാണ്ടിലധികമായി നിറഞ്ഞുനില്‍ക്കുകയാണ് നടൻ കൊല്ലം തുളസി. നിരവധി സിനിമകളിൽ ചെറുതും ,വലുതുമായ വേഷങ്ങള്‍ ചെയ്ത കൊല്ലം തുളസി തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. കൂടാതെ സീരിയലിലും സജീവമായി നില്‍ക്കാന്‍ കൊല്ലം തുളസിക്ക് സാധിച്ചു.