
കൃഷ്ണ പ്രഭ ,കനി കുസൃതി എന്നിവർ അനശ്വരമാക്കിയ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഓടിടി യിലേക്ക് . 2024 ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് .താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചിത്രം ആണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന് ബരാക് ഒബാമ റെക്കമൻഡ് ചെയ്തിരുന്നു .
രണ്ടു നേഴ്സ്മാരുടെ കഥ പറയുന്ന ചിത്രമാണ് കൃഷ്ണ പ്രഭയും കനി കുസൃതിയും അവതരിപ്പിച്ചിരിക്കുന്നത് .പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം നവംബർ 22ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.ഇരുവരുടെയും ജീവിതം സമാനതകൾ നിറഞ്ഞത് ആകുന്നു . റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ഓള് വി ഇമാജിന് ആസ് ലൈറ്റ് ഇന്ത്യയിൽ വിതരണം ചെയ്തത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റർ റിലീസിനും ശേഷമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ റിലീസ് ചെയ്തത്.
കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയിരുന്നു ചിത്രം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.ഇരുപത്തിയൊൻപതാം കേരളാ രാജ്യാന്തര ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു .ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.











