നിരവധി ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ, കഴിഞ്ഞ ദിവസമായിരുന്നു മകൾ അഹാനയുടെ പിറന്നാൾ ദിനം, ഈ ദിവസത്തിൽ മകൾ അഹാനയ്ക്ക് പിറന്നാൾ ആശംസകൾക്കൊപ്പം താരത്തിന്റെ കുറിപ്പും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. ഇന്ന് എന്റെ അമ്മുവിനെ 28 വയസ്, ഇത്രയും കാലം മക്കളോടൊപ്പം ആരോഗ്യത്തോടെയും, സന്തോഷത്തോടെയും ഈ ഭൂമിയിൽ കഴിയാൻ അവസരം തന്ന ദൈവത്തിനോടും , ഞങ്ങളെ ഒരുപാട് ഇഷ്ടപ്പെടുകയും ഞങ്ങൾക്കായി പ്രാര്ഥിച്ചവർക്കും, ഞങ്ങളെ എല്ലാ കാലത്തും പിന്തുണച്ചവർക്കും ഒരുപാട് നന്ദി,

എല്ലാവര്ക്കും നന്മകൾ നേരുന്നു , ഇതാണ് കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പ്, ഒപ്പം മകൾ അഹാനക്കൊപ്പവും, മറ്റുമക്കൾക്കൊപ്പവും,ഭാര്യ സിന്ധുവിനൊപ്പമുള്ള ചിത്രങ്ങളും കൃഷ്ണകുമാർ പങ്കുവെച്ചു. ഇപ്പോൾ താരത്തിന്റെ പോസ്റ്റിനെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്, ഒപ്പം അഹാനയ്ക്ക് പിറന്നാൾ ആശംസകളും അവർ നേരുന്നു.
അഹാന സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമ രംഗത്തേക്ക് ചുവടുവച്ചത്, പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു, അടി ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം, സോഷ്യൽ മീഡിയിൽ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്, ഈ അടുത്തിടെ ആണ് തനിക്ക് 10 ലക്ഷം സബ്സ്ക്രൈബേർസ് ഉള്ള വിവരം നടി പങ്കുവെച്ചത്.













