കുഞ്ചാക്കൊ ബോബനെ മലര്‍ത്തിയടിച്ച് പറയിപ്പിച്ചു!!… പെണ്ണുങ്ങള്‍ എല്ലാം ഒരേ പൊളിയാണെന്ന്… ഈ നടി ആരെന്നോ?

മലയാളത്തിന്റെ എക്കാലത്തേയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റെ പുതിയ ചിത്രം ഭീമന്റെ വഴി പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ട് തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ‘ഭീമന്റെ വഴി’. ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയിലെ നായിക ചിന്നു ചാന്ദിനിയ്ക്കൊപ്പമുള്ള കുഞ്ചാക്കോയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ എല്ലാ വിശേഷങ്ങളും കുഞ്ചാക്കോ ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ പുതുതായി പങ്കുവെച്ച ഈ വീഡിയോ ആണ് ആരാധകര ശ്രദ്ധ നേടുന്നത്.

https://www.instagram.com/tv/CXgb2hvAGHX/?utm_source=ig_web_copy_link

ഭീമന്റെ വഴി എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കുന്ന ചിന്നു ചാന്ദിനിയ്‌ക്കൊപ്പമുള്ള ഒരു വീഡിയോ പങ്കു വച്ചിരിക്കുകയാണ് കുഞ്ചാക്കൊ ബോബന്‍. വീഡിയോയില്‍ ചാന്ദിനി കുഞ്ചാക്കൊ ബോബനെ മലര്‍ത്തിയടിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. രസകരമായ ഒരു അടിക്കുറിപ്പും നല്‍കിയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കു വച്ചിരിക്കുന്നത്.’ഭീമനേയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ. പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ,” താരം കുറിച്ചു. ചാന്ദിനി മലര്‍ത്തിയടിച്ച കുഞ്ചാക്കൊ കട്ടിലിലേക്ക് വീഴുകയും അത് പിന്നീട് വലിയ ചിരിക്ക് വഴി വയ്ക്കുന്നതായും വീഡിയോയില്‍ നിന്ന് മനസിലാക്കാം.

ചാക്കോച്ചന്‍ റെഡിയായിരുന്നില്ല എന്ന് ഭീമന്റെ വഴിയുടെ നിര്‍മ്മാതാവ് കൂടിയായ റിമാ കല്ലിങ്കല്‍ പറയുന്നുണ്ട്. വീഡിയോയ്ക്ക് ഒരുപാട് കമന്‍്‌റുകളും വന്ന് നിറയുകയാണ്. തമാശയ്ക്കു ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന്‍ വിനോദാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. കേരളത്തില്‍ 109 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.