അദ്ദേഹം എന്നോട് വിവാഹാഭ്യർത്ഥന നടത്തിയിട്ട് 29  വർഷം! ഒന്നും ആലോചിക്കാതെ എടുത്ത തീരുമാനം, ഭർത്താവിന് കുറിച്ച് ഖുശ്‌ബു 

പ്രേഷകരുടെ ഇഷ്ട്ട താരദമ്പതികൾ ആണ് നടി ഖുശ്ബുവും, ഭർത്താവ് സുന്ദറും, ഇപ്പോൾ ഖുശ്‌ബു തന്നോട് ഭർത്താവ് വിവാഹാഭ്യര്ഥന നടത്തിയ നിമിഷത്തെ കുറിച്ച് സോഷ്യൽ മീഡിയിൽ പങ്കുവെച്ച പോസ്റ്റാണ് കൂടുതൽ ശ്രെദ്ധ നേടുന്നത്, വിവാഹം കഴിക്കുമോ എന്ന് അദ്ദേഹം ചോദിച്ച ദിവസമാണ് ഇന്ന്, തങ്ങളുടെ പ്രൊപോസൽ ദിവസം സൂചിപ്പിച്ചു കൊണ്ട് നടി പഴയതും, പുതിയതുമായ രണ്ടു ചിത്രങ്ങളും പങ്കുവെച്ചു, തന്നോട് സുന്ദർ നടത്തിയ പ്രപ്പോസിനെ കുറിച്ചും നടി പറയുന്നുണ്ട്,

1995 മുതൽ 2024 ഫെബ്രുവരി 22 വരെ ഒന്നും മാറിയിട്ടില്ല, എനിക്ക് കുറച്ചു പ്രായമായി, നിങ്ങൾക്ക് സാൾട്ട് ആൻഡ് പൈപ്പർ ലുക്കിൽ കുറച്ചു നരകളും വന്നു , അതൊഴിച്ചാൽ ഒന്നും മാറിയിട്ടില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം ശക്തി സ്തംഭം പോലെ ഇരുവരും ഒന്നിച്ചു നിന്നു, നമ്മൾ എന്താകാൻ ആഗ്രഹിച്ചോ അതായി,കൂടാതെ ഒരു കുടുംബവും കെട്ടിപ്പൊക്കി. നിങ്ങൾ വിവാഹ ഭ്യര്ഥന നടത്തിയിട്ട് ഇന്ന് 29  വര്ഷമായി, ഒരു ക്യാമറയും , സോഷ്യൽ മീഡിയ പോലുമില്ലാത്ത കാലത്തെ ഞാൻ അത് സ്വീകരിച്ചു,

ഒന്നും ആലോചിക്കാതെ എടുത്ത തീരുമാനം, ചില സമയങ്ങളിൽ മികച്ച തീരുമാനം എടുക്കാനുള്ള ധൈര്യം ഉണ്ടാകും അത് നിങ്ങൾ തെളിയിച്ചു തന്നു എനിക്ക്, എന്റെ നല്ല പാതിയെ ഞാൻ പൂർണ്ണ മനസോടെ സ്നേഹിക്കുന്നു, നിങ്ങളുടെ വിവാഹാഭ്യര്ഥന സ്വീകരിച്ചതാണ് ഞാൻ എടുത്ത മികച്ച തീരുമാനം ഖുശ്‌ബു കുറിച്ച്