
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് അരങ്ങേറ്റം കുറിച്ച മലയാള സിനിമ കുമ്മാട്ടിക്കളി ഇന്ന് തീയേറ്ററിൽ പ്രദർശനം തുടങ്ങി. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ പക്ഷെ ഇതേസമയം തന്നെ ചില വിവാദങ്ങളിലും മാധവ് സുരേഷിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്.
മലയാള സിനിമ ഇന്‍ഡസ്ട്രിയുണ്ടാക്കിയത് തന്റെ അച്ഛന് സുരേഷ് ഗോപിയാണെന്ന് മാധവ് സുരേഷ് പറഞ്ഞു എന്ന തരത്തിൽ ഉള്ള ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത മാധവ് സുരേഷ് നിഷേധിക്കുകയും ചെയ്തിരുന്നു .
തന്റെ അരങ്ങേറ്റ സിനിമയായ കുമ്മാട്ടിക്കളിയുടെ പ്രൊമോഷന് പരിപാടിക്കിടെയായിരുന്നു താരപുത്രന്റെ പ്രതികരണം. നേരത്തെ ഒരു അഭിമുഖത്തില്‍ മാധവ് സുരേഷ് പറഞ്ഞത് വൈറലായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് മാധവ് സുരേഷ് പ്രതികരണവുമായെത്തിയത്. സ്വയമേ പേരുണ്ടാക്കിയത് ഈ ഇന്‍ഡസ്ട്രിയില്‍ നിന്നാണെന്നാണ് താൻ പറഞ്ഞത്. അല്ലാതെ സുരേഷ് ഗോപി ഉണ്ടാക്കിയ ഇന്‍ഡസ്ട്രി എന്നല്ല. അങ്ങനെ പറയുന്നവര്‍ പൊട്ടത്തരമാണ് പറയുന്നത്. ആള്‍ക്കാര്‍ക്ക് മനസിലായില്ലെങ്കില്‍ തനിക്ക് ഒന്നും ചെയ്യാനില്ല. ഒന്ന് ശ്രദ്ധിച്ച് കേട്ട് നോക്കിയാല്‍ മതിയാകും. ഒരാളെ കുറ്റപ്പെടുത്താന്‍ വേണ്ടി മാത്രമായി ഒരാള്‍ പറയുന്നത് കേട്ടാല്‍ ഇങ്ങനെ ഓരോ കാര്യങ്ങള്‍ വായിച്ചു കൂട്ടാന്‍ പറ്റും. കൂടുതല്‍ കമന്റില്ല അതില്‍ എന്നാണ് മാധവ് സുരേഷ് പറയുന്നത്.

സിനിമ ഇറങ്ങുന്നതിന് മുമ്പാണെങ്കിലും സിനിമ ഇറങ്ങിയ ശേഷമാണെങ്കിലും, ഇനി സിനിമ ഇല്ലെങ്കിലും ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നത് തന്നെ വേദനിപ്പിക്കാറില്ല. സമയം ഇങ്ങനെ കളയാന്‍ അവര്‍ക്ക് താല്പര്യമുണ്ടെങ്കില് അവര്‍ കളഞ്ഞോട്ടെ. തനിക്ക് അതിനുള്ള സമയമില്ലെന്നും മാധവ് സുരേഷ് പറയുന്നു. തന്നെ നടൻ പൃഥ്വിരാജുമായി താരതമ്യം ചെയ്യുന്നതിനോടും മാധവ് സുരേഷ് പ്രതികരിക്കുന്നുണ്ട്.
ആളുകളുടെ അഭിപ്രായം അവരുടെ അഭിപ്രായമാണ്. അതില്‍ പോസിറ്റീവ് ഉണ്ടെങ്കില്‍ എടുക്കും. നെഗറ്റീവായതില്‍ സെന്‍സുണ്ടെന്ന് തോന്നുകയാണെങ്കില്‍ എടുക്കും. ഇതുപോലെ പൃഥ്വിരാജിനെ പോലൊരു നടനുമായി താരതമ്യം ചെയ്യുമ്പോള്‍ തനിക്ക് അഭിമാനമുണ്ട് എന്നാണ് മാധവ് സുരേഷ് പറയുന്നത്. പക്ഷെ താനത് പൂര്‍ണമായും ഉള്‍ക്കൊള്ളില്ല. പക്ഷെ അത് തന്റെ അഭിപ്രായമല്ല, ഓവര്‍ ആണെന്ന് വിചാരിക്കുന്നതും അവരുടെ കാഴ്ച്ചപ്പാടാണ്. ഇതൊന്നും കൊണ്ടല്ല താന്‍ ജീവിച്ചു പോകുന്നതെന്നാണ് താരപുത്രന് പറയുന്നത്.
നെപ്പോ കിഡ് ആയി തന്നെയാണ് സിനിമയില്‍ വരുന്നത്. അതൊരു ഉത്തരവാദിത്തമാണ്. അച്ഛന്റെ പേരിനെ മോശപ്പെടുത്താനാകില്ല. പക്ഷെ കഴിവ് തെളിയിക്കാനുള്ള അവസരം എല്ലാവര്ക്കും നല്‍കണം. അതിന് ശേഷം നെപ്പോ കിഡ് ആണെന്നോ ഫ്ളോപ് ആക്ടര്‍ ആണെന്നോ വണ്‍ മൂവി ആക്ടര്‍ ആണെന്നോ ഒക്കെ തീരുമാനിക്കാം. അഭിനയിച്ച് മാത്രം പഠിക്കാന്‍ സാധിക്കുന്ന ഇന്‍ഡസ്ട്രിയാണിത്. ഓണ്‍ ഫീല്‍ഡ് എക്സ്പിരീയന്സില് നിന്നു മാത്രമേ പഠിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മാധവ് സുരേഷ് പറയുന്നു.
മാധവ് സുരേഷിന്റെ ഈയൊരു വീഡിയോ പുറത്തു വന്നതിനു പിന്നാലെ നിരവധി പേരാണ് മാധവ് സുരേഷിന്റെ പ്രതികരണത്തെ വിലയിരുത്തി കമന്റുകളുമായി എത്തിയിരിക്കുന്നത്. ആദ്യം സിനിമ ഒക്കെ ഇറങ്ങി ഒന്ന് സെറ്റ് ആവട്ടെ, ഇവന്റെ സംസാരം കേട്ടാല്‍ പടം കാണാന്‍ തോന്നില്ല എന്തിന് ഇത്ര ഗൗരവം ചിരിച്ചു സംസാരിച്ചുകൂടെ’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
എന്നാൽ പക്ഷെ മാധവ് സുരേഷിന് കട്ട സപ്പോർട്ടുമായി എത്തുന്നവരെയും സോഷ്യൽ മീഡിയ ഹാൻഡിലുകൾ കാണാൻ കഴിയുന്നുണ്ട്. ഇങ്ങേര് പറയുന്നതില്‍ എന്താണ് തെറ്റ്. ഒതുക്കാന്‍ പറ്റാത്ത ചൊറിച്ചിലാണ് തെറിവിളിക്കുന്ന വട്ടര്‍ പലരും. ചെറുപ്പത്തില്‍ തന്നെ ഇത്രേ പക്വത സഹിക്കുന്നില്ല അല്ലെ, ചെക്കന് സൂപ്പര്‍ ആണ്.. പ്രിത്വിരാജ് ന്റെ വേറൊരു വേര്‍ഷന്‍…. വെറുതെ ഓനെ ചൊറിയണ്ട… മാന്തി വിടും, ന്റെ പൊന്നു അനിയാ നീ ഇതുപോലെ ഉള്ള മീഡിയ വ്യെഭിചരികള്ക്ക് മുന്നില്‍ നിന്ന് അഭിപ്രായം പറയരുത്… നിനക്ക് കഴിവ് ഉണ്ടെങ്കില്‍ ജനം നിന്നെ സ്വീകരിക്കും എന്ന് കുറിച്ചുകൊണ്ട് മാധവ് സുരേഷിനെ അനുകൂലിച്ചെത്തുന്നവരെയും സോഷ്യൽ മീഡിയയിൽ കാണാം.











