മലയാളം, തമിഴ,് ഹിന്ദി സിനിമാ പ്രേമികളുടെ പ്രിയ താരമാണ് മാധവന്… അലൈയ്പായുതേ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ഒരു റൊമാന്റിക് ഹീറോയായി ആരാധകര്‍ക്കിടയില്‍ മാറിയത്. ഈ സിനിമ ഹിറ്റായതോടെ നടനെ തേടി ഒരുപാട് സിനിമകള്‍ എത്തി.. ഇപ്പോഴിതാ മാധവന്റെ മകന്റെ വിശേഷങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. നീന്തല്‍ക്കുളത്തിലെ താരം വേദാന്ത് ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

അടുത്തിടെയാണ് താരപുത്രന് ഡാനിഷ് ഓപ്പണ്‍ നീന്തല്‍ മത്സരത്തില്‍ ഇന്ത്യയെ പ്രധിനിധീകരിച്ച് മത്സരിച്ച് വെള്ളിയും സ്വര്‍ണവും നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയത്. ഇപ്പോഴിതാ മാതാപിതാക്കളാണ് എന്റെ ശക്തി എന്ന് പറയുന്ന വേദാന്ത് മാധവന്…അമ്മ തന്റെ കരിയറില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു കൂടി പറഞ്ഞിരിക്കുകയാണ്. അമ്മ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.. എന്റെ ഭക്ഷണം ഒരുക്കുന്നതും,

എന്നെ പരിശീലനത്തിന് കൊണ്ടുപോകുന്നതും, എന്റെ ഡയറ്റീഷ്യനുമായി സംസാരിക്കുന്നതും സ്കൂളില്‍ കൊണ്ടു പോകുന്നതും എല്ലാം ചെയ്ത് തരുന്നത് അമ്മയാണ്. ഞാന്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് എന്ത് തോന്നും എന്നതായിരുന്നു എന്റെ ചിന്ത.. മാത്രമല്ല അച്ഛനും തനിക്ക് ചെയ്ത് തരുന്ന കാര്യങ്ങളെ കുറിച്ച് വേദാന്ത്

പറയുന്നുണ്ട്. ചെറുപ്പം മുതല്‍ക്ക് അച്ഛനാണ് സ്വിംമ്മിംഗിന് കൊണ്ടുപോകുന്നത്. അന്നേ തനിക്ക് അതില്‍ താല്പര്യം ഉണ്ടായിരുന്നു. സിനിമ താല്പര്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം നീന്തല്‍ മാത്രമാണെന്നും ഈ താരപുത്രന് പറയുന്നു.











