നിശ്ചയം കഴിഞ്ഞ് 5 മാസം; സീമയും നിശാന്തും വേർപിരിഞ്ഞു; വിവാഹം മുടങ്ങിയെന്ന് താരം 

ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്‍ഡറുമായ സീമ വിനീതിന്റെ വിവാഹനിശ്ചയം ആഘോഷമായി നടന്നത്. ‘എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി’ എന്ന ക്യാപ്ഷനൊപ്പമാണ് അന്ന് ഭാവി വരനൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ സീമ പങ്കിട്ടത്. ഇപ്പോഴിതാ വളരെ സങ്കടകരമായ ഒരു കുറിപ്പ് പങ്കിട്ട് എത്തിയിരിക്കുകയാണ് സീമ.

തന്റെ വിവാഹം മുടങ്ങിയെന്നും താനും നിശാന്തും വേർപിരിഞ്ഞുവെന്നുമാണ് സീമ വിനീത് കുറിപ്പിലൂടെ അറിയിച്ചത്. സമാധാനത്തിനും മാനസിക പുരോഗതിക്കും വേണ്ടി വേര്‍പിരിയുന്നുവെന്നും സീമ കുറിച്ചു. വിവാഹം മുടങ്ങിയതിനെക്കുറിച്ച് താരം കുറിച്ചതിങ്ങയാണ്, ഒരുപാട് ആലോചിച്ചതിന് ശേഷം പരസ്പര ബഹുമാനം കാത്ത് സൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹ നിശ്ചയത്തിന്റെ അ‍ഞ്ച് മാസത്തെ ബന്ധത്തിനുശേഷം വേർപിരിയാൻ തീരുമാനിച്ചു.

വളരെ വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ദയയോടെ അഭ്യർത്ഥിക്കുന്നു എന്നും ഞങ്ങൾ പരസ്പ്‌പരം എടുത്ത  മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നും സീമ വിനീത് പറഞ്ഞു .

സീമയുടെ കുറിപ്പ് സീമയുടെ ആരാധകർക്കെല്ലാം ഒരു ഞെട്ടലായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുന്നേ ഭാവി വരാനായ നിശാന്തിനെ ജോലിക്കായി വിദേശത്തേക്ക് യാത്രയാക്കുന്ന വീഡിയോയും ഫോട്ടോയുമെല്ലാം സീമ സോഷ്യൽ മീഡിയ വഴി പങ്കിട്ടിരുന്നു. സീമയുടെ ആരാധകരെല്ലാം താരത്തിന്റെ വിവാഹം കാണാൻ കാത്തിരിക്കുകയായിരുന്നു.

എന്നാൽ ആരാധകർ സീമയുടെ വിവാഹം കാണാൻ കാത്തിരിക്കുകയായിരുന്നുവെന്നും വേർപിരിഞ്ഞുവെന്ന് അറിയുമ്പോൾ സങ്കടം തോന്നുന്നുവെന്നുമെല്ലാം കമന്റുകളുണ്ട്. നിരവധി പേർ കമന്റ്സിലൂടെ സീമയ്ക്ക് ഈ സാഹചര്യത്തെ മറികടിക്കാനുള്ള ശക്തി പകർ‌ന്ന് എത്തി. വേദനയുണ്ടെങ്കിലും നല്ല തീരുമാനം എന്നാണ് ചിലർ കമന്റ് ചെയ്തത്. ഒരുപാട് സന്തോഷം തോന്നിയ കാര്യം ആയിരുന്നു. എന്നിരുന്നാലും സീമയുടെ ഈ തീരുമാനം നല്ലതിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്നു, ഒത്ത് പോകില്ലെന്ന് കണ്ടാൽ പരസ്പ്പര ധാരണയോടും ബഹുമാനത്തോടും പിന്മാറുക, ഒരു കണക്കിന് വിവാഹത്തിന് മുമ്പ് തന്നെ സംസാരിച്ചത് നന്നായി. മാനസികമായി തളരരുത്. ഈ സമയവും കടന്നുപോകും. ധൈര്യമായി മുന്നോട്ട് പോകു, സീമയുടെ തീരുമാനം എന്നും നല്ലത് ആവട്ടെ എന്നിങ്ങനെ നിരവധി പേരാണ് സീമയെ ആശ്വസിപ്പിച്ച് എത്തിയത്.

അതേസമയം വിവാഹ നിശ്ചയം കഴിഞ്ഞ് 5 മാസം കഴിഞ്ഞതിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു സീമയുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത്. അന്ന് വരന്റെ യാതൊരു വിവരങ്ങളും സീമ പുറത്ത് വിട്ടിരുന്നില്ല. വരന്റെ പേര് നിശാന്ത് എന്നാണെന്ന് ഇപ്പോഴാണ് സീമ വെളിപ്പെടുത്തിയത്.

കുടുംബജീവിതം അതിയായി ആ​ഗ്രഹിക്കുന്നയാളാണ് സീമ. പൂർണ്ണമായി സ്ത്രീയായി മാറിയ സീമ മുമ്പ് തന്റെ വിവാഹസങ്കൽപ്പങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തികച്ചും മാനുഷിക പരിഗണന നൽകുന്ന എന്നെയും എന്റെ കമ്മ്യൂണിറ്റിയേയും മനസിലാക്കുന്ന, സ്വീകരിക്കാൻ മനസുള്ള ഒരു വ്യക്തിയായിരിക്കണം തന്റെ ഭാവി ഭർത്താവ് എന്നും  മാത്രമല്ല നാലാളിന്റെ മുമ്പിൽ എന്നെ അഭിമാനപൂർവ്വം കൈപിടിച്ച് നടക്കുന്ന ഒരു വ്യക്തിയായിരിക്കണമെന്നും ആ വ്യക്തിയ്ക്ക് സെൽഫ് കോൺഫിഡൻസ് തീർച്ചയായും ഉണ്ടായിരിക്കണമെന്നും എന്റെ ഭാവി വരന് സ്വന്തമായി വരുമാനം ഉണ്ടായിരിക്കണം. അല്ലാതെ എന്റെ പേഴ്സിന്റെ വലിപ്പം കണ്ട് വരുന്ന വ്യക്തിയാകരുത് എന്നൊക്കെ തന്റെ ഭാവി വരനെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ സീമ വെളിപ്പെടുത്തിയിരുന്നു.

താൻ വിവാഹം കഴിക്കുന്ന ആൾ എന്റെ ജീവിതാവസാനം വരെ ഒപ്പം ഉണ്ടാകണം.  എന്റെ അമ്മയെ സ്നേഹിക്കണം. വിവാഹം ഒരു ഉടമ്പടിയായി കാണുന്ന വ്യക്തിയും അല്ലാതെ നമ്മുടെ കുറവുകളെ മനസിലാക്കി മാത്രം ജീവിതത്തിൽ വന്ന് പോകുന്ന ആൾ ആയിരിക്കരുതെന്നും സീമ വിവാഹസങ്കൽപ്പങ്ങൾ വെളിപ്പെടുത്തി പറഞ്ഞിരുന്നു.

അതേസമയം മലയാളികൾക്ക് ഏറെ സുപരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്‍ഡറുമായ സീമ വിനീത്. ട്രാൻസ് വ്യക്തികൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ്  കൂടിയാണ് സീമ. വളരെ കഷ്ടപ്പാടുകള്‍ അതിജീവിച്ച് ഉയര്‍ന്നുവന്ന ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റായിരുന്നു അവര്‍.