23 വര്ഷത്തിനപ്പറവും മഞ്ജു അതുപോലെ തന്നെ !! മഞ്ജുവിന്റെ ചിത്രം പങ്കുവെച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

manju-warrier

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. അഭിനയത്തിലെ മികവ് കൊണ്ടും ആരാധകരോടുള്ള സ്‌നേഹം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലാണ് മഞ്ജു വാര്യര്‍ ഇടംപിടിച്ചത്. മഞ്ജുവിന്റെ 23 വര്‍ഷങ്ങളുടെ വ്യത്യാസമുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷ് നെന്മാറ.

manju-warrier-bollywood

മഞ്ജു വാര്യര്‍ 1998 ല്‍ അഭിനയിച്ച ‘സമ്മര്‍ ഇന്‍ ബെത്ലഹേം’ എന്ന ചിത്രത്തിലെയും, 2020 ല്‍ അഭിനയിക്കുന്ന ‘ചതുര്‍മുഖം’ എന്ന ചിത്രത്തിലെയും വ്യത്യസ്ത ലുക്കുകളാണ് രാജേഷ് പങ്കുവെച്ചിരിക്കുന്നത്. അന്നും ഇന്നും മഞ്ജുവിന് ഒരേ ഭംഗി എന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.

manju warrier latest news

മഞ്ജു വാര്യര്‍ക്ക് പുറമെ, മോഹന്‍ലാല്‍, നെടുമുടി വേണു, നവ്യ നായര്‍, കാവ്യാ മാധവന്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഒപ്പമുള്ള പഴയകാല ചിത്രങ്ങളും രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. അതേസമയം ചതുര്‍മുഖത്തിന് പുറമെ ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളും മഞ്ജുവിന്റേതായി ഒരുങ്ങുന്നുണ്ട്.