
പ്രേകഷകർക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് ജയറാമിന്റേത്, മകൻ കാളിദാസും ഇപ്പോൾ സിനിമയിലേക്ക് എത്തി ചേർന്നിരിക്കുകയാണ്. എന്നാൽ മകൾക്ക് അതിനോടൊന്നും താൽപ്പര്യം ഇല്ല എന്ന് പാർവതിയും ജയറാമും പറഞ്ഞിരുന്നു, എന്നാൽ കുറച്ച് ദിവങ്ങൾക്ക് മുൻപ് ജയറാമും മാളവികയും കൂടി ഒരു പരസ്യം ചെയ്‌തിരുന്നു. മകളുടെ കല്യാണം സ്വപ്നം കാണുന്ന ഒരു അച്ഛന്റെ കഥയാണ് പരസ്യം പറയുന്നത്. ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു ആ പരസ്യം. ‘എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക’ എന്ന വാചകമാണ് ട്രോളന്മാർ പലരും പിടിവള്ളിയാക്കിയത്.


വിവാഹ വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്ന മാളവിക തന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ അന്ന് പങ്കുവെച്ചിരുന്നു. അതിനാൽ തന്നെ ഒരു ടെക്സ്റ്റൈൽ ബ്രാൻഡിന്റെ ബ്രൈഡൽ ഫോട്ടോഷൂട്ട് ആണെന്നും മോഡലിങ് ഇഷ്ടപ്പെടുന്ന മാളവിക ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹൽദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും ചിലർ ഇത് വിവാഹം തന്നെയാണെന്ന് ഉറപ്പിച്ചുപറയുകയും ചെയ്തിരുന്നു. പിന്നീടാണ് ഇതൊരു പരസ്യചിത്രം ആണെന്ന് വെളിപ്പെടുത്തലുകൾ എത്തിയത്. ഇപ്പോൾ മാളവിക ആ ട്രോളുകൾ എല്ലാം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ സ്റ്റോറി ആയി പങ്കു വെച്ചിരിക്കുകയാണ്.











