
മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായ സംവൃത സുനിലിനെക്കുറിച്ച് സംസാരിക്കുകയാണ് നടി മല്ലിക സുകുമാരന്‍.സംവൃതയുടെ അഭിനയം തനിക്ക് ഒരുപാട് ഇഷ്ടമാണ്. മാണിക്യക്കല്ല് എന്ന സിനിമയില്‍ പൃഥ്വിയുടെ നായികയായി സംവൃത അഭിനയിച്ചത് കണ്ടപ്പോൾ അവര്‍ക്ക് വേണ്ടി മാത്രം എഴുതിയ കഥാപാത്രമാണെന്ന് തനിക്ക് തോന്നി മല്ലിക പറയുന്നു. വളരെ മനോഹരമായി സംവൃത ആ കഥാപാത്രത്തെ അവതരിപ്പിച്ചത് , അവര്‍ മിടുക്കിയാണ് മല്ലിക സുകുമാരന്‍ പറഞ്ഞു.

അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലും സംവൃതയുടെ പെര്‍ഫോമന്‍സ് തനിക്ക് ഇഷ്ടപ്പെട്ടെന്നും പൃഥ്വിയും സംവൃതയും തമ്മിലുള്ള കെമിസ്ട്രി തനിക്ക് ഇഷ്ടമായി ,ആ സിനിമയുടെ കഥ നല്ലതായിരുന്നു , അവര്‍ രണ്ടുപേരുടെയും കഥാപാത്രങ്ങളും നല്ലതായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞു. നല്ല സംസാരവും പെരുമാറ്റവുമൊക്കെയാണ് സംവൃതയുടേത്. നല്ല നടിയാണെന്ന് ഞാന്‍ രാജുവിനോട് ഇടയ്ക്ക് പറയാറുണ്ട്.
മാണിക്യക്കല്ല് കണ്ടതോടെ അവരോടുള്ള ഇഷ്ടം കൂടി. അതുപോലെ അയാളും ഞാനും തമ്മില്‍ എന്ന പടത്തിലും നല്ല പെര്‍ഫോമന്‍സായിരുന്നു സംവൃതയുടേത്, മല്ലിക സുകുമാരൻ പറയുന്നു. അതേസമയം കാലങ്ങളായി മലയാളികള്‍ കാണുന്ന നടിയാണ് മല്ലിക സുകുമാരൻ . കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക . സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത മല്ലിക ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയും പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു.












