
നടൻ പൃഥ്വിരാജുമായുള്ള സുഹൃത്‌ബന്ധം അനുസരിച്ചു നിരവധി സിനിമകൾ ചെയ്യ്ത നിർമ്മാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ, മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളും ലിസ്റ്റിൻ നിർമ്മിച്ചിട്ടുണ്ട്, ഇരുവരുടയും സുഹൃത്‌ബന്ധം എല്ലാവര്ക്കും അറിവുള്ള കാര്യമാണ് അതുപ്പോലെയാണ് ലിസ്റ്റിനെ പൃഥ്വിരാജിന്റെ കുടുംബവുമായും, ഇരുവരും തമ്മിലുള്ള സൗഹൃദ ബന്ധം പോലെ തന്നെയാണ് ലിസ്റ്റിനും പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനുമായി. ഇപ്പോൾ ലിസ്റ്റിനെ കുറിച്ച് മല്ലിക പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ മല്ലിക പറയുന്നത്.

ലിസ്റ്റിനെ താൻ എന്തിന് വിളിച്ചാലും കിട്ടില്ല, ഒരു ബർത്ത് ഡേ ക്ക് വിഷ് ചെയാനോ അല്ലെങ്കിൽ എന്തെങ്കിലും വിശേഷം തിരക്കാനോ വിളിച്ചാൽ ലിസ്റ്റിനെ കിട്ടില്ല, അത്ര ബിസി ആണ് ലിസ്റ്റിൻ. ലിസ്റ്റിനും, അൽഫോൻസ് പുത്രനും ഒരുക്കിയ പൃഥ്വിരാജ് ചിത്രമായിരുന്നു ഗോൾഡ്, ഈ ചിത്രത്തിൽ മല്ലിക സുകുമാരനും ഒരു വേഷം ചെയ്യ്തിരുന്നു. ആ ഗോൾഡ് എന്ന ചിത്രത്തിൽ എന്നെ ലിസ്റ്റിൻ വിളിച്ചതല്ലാതെ പിന്നീട് ലിസ്റ്റിൻ ചെയ്യ്ത സിനിമകളിൽ എന്നെ വിളിച്ചിട്ടില്ല

എന്നാൽ ലിസ്റ്റിൻ പിന്നീട് ഒരുപാട് സിനിമകൾ ചെയ്യ്തു, അതുകൊണ്ടു ഞാൻ പുതിയ നിർമ്മാണ കമ്പനി ദുബായിൽ തുടങ്ങാൻ പോവുകയാണ് ഒരു തമാശയോട് ചിരിച്ചുകൊണ്ട് മല്ലിക സുകുമാരൻ പറയുന്നു. ലിസ്റ്റിൻ ഡ്രൈവിംഗ് ലൈസൻസ്, ജനഗണമന, കടുവ, ഗോൾഡ് തുടങ്ങിയ ചിത്രങ്ങൾ അടുത്തടുത്തായി പൃഥ്വീരാജിനൊപ്പം ചെയ്ത സിനിമകളായിരുന്നു.പിന്നീട് 2017 ൽ വിമാനം എന്ന ചിത്രത്തിലൂടെയാണ് ഞങ്ങൾ ഒരുമിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനും പറഞ്ഞിരുന്നു.












