
കല്യാണപ്രായമെത്തിയ നടിമാര്‍ പൊതുവെ അഭിമുഖീകരിക്കുന്ന ചോദ്യമാണ്, കല്യാണമായില്ലേ എന്നത്? ഇതേ ചോദ്യം അഭിമുഖീകരിക്കുന്ന ഒരു നടിയാണ് മാളവിക മേനോൻ. ഈ ചോദ്യത്തിന് വാലന്റൈന്‍സ് ഡേയ്ക്ക് മാളവിക മറുപടി നല്‍കുമോ എന്നാണ് നടി ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചെക്കുന്ന പോസ്റ്റ് കണ്ടു ആരാധകർ പറയുന്നത്. ഒരു പ്രപ്പോസല്‍ വീഡിയോ ആണ് മാളവിക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നത് . ‘ജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന ഏറ്റവും വലിയ കാര്യം പരസ്പരമുള്ള സ്‌നേഹമാണ്’ എന്നാണ് മാളവിക വീഡിയോയ്‌ക്കൊപ്പം പങ്കുവച്ചിരിയ്ക്കുന്നത്.

വാലന്റൈന്‍സ് ഡേ വാരം എന്ന ഹാഷ് ടാഗും നടി പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടി പ്രണയത്തിലാണോ എന്ന ചോദ്യമുയരുന്നത്. അതേ സമയം ഇത് വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആവാനും സാധ്യതയുണ്ട്. പൊതുവെ എല്ലാ ആഘോഷങ്ങളും വിടാതെ ആഘോഷിക്കുകയും, അതിന്റെ എല്ലാം ഫോട്ടോഷൂട്ട് നടത്തുകയും ചെയ്യുന്ന നടിയാണ് മാളവിക. ഇതും അങ്ങനെ എന്തെങ്കിലും ആവാനുള്ള സാധ്യത ഏറെയാണ്.
അതേസമയം നിദ്ര എന്ന ചിത്രത്തിലൂടെയാണ്നടി ബിഗ് സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം കുറിച്ചത് . പിന്നീട് സൈഡ് റോളുകള്‍ ആണ നടി ചെയ്തതെങ്കിലും ആ വേഷങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. തമിഴ് സിനിമകളിലും മാളവിക ഇപ്പോൾ പരിചിതയാണ്.












