ഇനി യാത്ര ജിംമ്‌നിയില്‍!! പുതിയ കാര്‍ സ്വന്തമാക്കി മമിത ബൈജു

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ സൂപ്പര്‍ഹീറോയിനായി മാറിയ താരമാണ് നടി മമിത ബൈജു. ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രം പ്രേമലുവിലൂടെ തെന്നിന്ത്യ മുഴുവന്‍ കീഴടക്കിയിരിക്കുകയാണ് താരം. പ്രേമലുവിന്റെ രണ്ടാം ഭാഗത്തിന് കാത്തിരിക്കുകയാണ് ആരാധകലോകം.

നടി മാത്രമല്ല മികച്ച റൈഡര്‍ കൂടിയാണ്. പുതിയ സാരഥിയെത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മമിത. മാരുതി സുസുക്കി ജിംമ്‌നിയാണ് മമിത ഗാരേജിലെത്തിച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമെത്തിയാണ് താരം കാര്‍ വാങ്ങിയത്. കാറിന്റെ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.
എട്ടാംക്ലാസില്‍ പഠിയ്ക്കുമ്പോള്‍ മുതല്‍ ഡ്രൈവിങില്‍ എക്‌സ്‌പേര്‍ട്ടാണ് താരം. അച്ഛന്‍ ബൈജുവാണ് അതിന് പിന്നില്‍.

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രമാണ് പ്രേമലു. ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ അതിവേഗം ബോക്‌സ് ഓഫീസ് നിറച്ചു. തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്തിരുന്നു. 136 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നിന്നും നേടിയത്.