‘വർഷങ്ങൾക്കിപ്പുറം അത് സംഭവിച്ചു’ മമ്മൂട്ടി പറയുന്നു!!!

റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മഹാരാജാസ് കോളേജിൽ എത്തിയ മമ്മൂട്ടി പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.തന്റെ പഴയ കോളേജ് മാഗസിനുകൾ എടുത്ത് കാണുകയാണ് താരം.


‘എന്നെങ്കിലും സിനിമ ഷൂട്ടിംഗ് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല, വർഷങ്ങൾക്കിപ്പുറം അത് സംഭവിച്ചിരിക്കുകയാണ്. സിനിമ നടൻ അല്ലാത്തെ മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും എല്ലാം അടുത്തറിയുകയും അതിലെ സ്വപ്നാടനം ചെയ്ത സ്ഥലം. പിന്നെ ഒരു കൗതുകത്തിന് പഴയകാല കോളേജ് മാഗസിനുകൾ അന്വേഷിച്ചിരുന്നു. നിറം പിടിച്ച ഓർമ്മകളിലേക്ക് ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം അവർ എടുത്ത് തന്നു. കാലം മാറും പക്ഷേ കലാലയത്തിന്റെ ആവേശം മാറില്ല. ആ പുസ്തകത്തിലെ ചിത്രത്തിൽ നിന്നും ഇപ്പോൾ മൊബൈലിൽ പതിഞ്ഞ ആ ചിത്രത്തിലേക്ക് ഉള്ള ദൂരം, മമ്മൂട്ടി വീഡിയോയിൽ പറയുന്നു.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലമത്തെ ചിത്രമാണ് ‘കണ്ണൂർ സ്‌ക്വാഡ്’. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ, കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ എന്നിവിടങ്ങളാണ് സിനിമയുടെ പ്രാധാന ലൊക്കേഷൻ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ.

 

View this post on Instagram

 

A post shared by Mammootty (@mammootty)