
മലയാളത്തിൽ പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങൾ ആയിരുന്നു സി ബി ഐ സീരീസിലുള്ള ചിത്രങ്ങളെല്ലാം തന്നെ, എങ്കിലും ‘സേതുരാമയ്യർ സി ബി ഐ’ യോളം ആഘോഷിക്കപെട്ട ഒരു കുറ്റന്വേഷണ ത്രില്ലർ ചിത്രം പിന്നീടുണ്ടായിട്ടില്ല എന്നുതന്നെ പറയാം. കെ മധു സംവിധാനം ചെയ്ത് ഈ ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളുടെ തിരകഥ രചിച്ചത് എസ് എൻ സ്വാമി ആയിരുന്നു, എന്നാൽ ഇപ്പോൾ ഇനിയുമൊരു സേതു രാമയ്യർ പോലൊരു വേഷം മമ്മൂട്ടി ചെയില്ലന്ന് പറയുകയാണ് സ്വാമി

സേതുരാമയ്യർ പോലൊരു വേഷം ഇനിയും മമ്മൂട്ടിക്ക് ചെയ്യാൻ കഴിയില്ല , ഇനിയും മറ്റൊരു സിനിമയിൽ മമ്മൂട്ടി സി ബി ഐ ആയി അഭിനയിക്കില്ല, കാരണം ഈ പടത്തിന്റ മൊത്തം ഗ്ലാമറും അത് ഇന്നും പ്രേക്ഷകരെ ആകര്ഷിക്കുന്നത് മമ്മൂട്ടിയുടെ അഭിനയത്തിലാണ്. കാരണം അദ്ദേഹത്തിന്റെ ഒരു വത്യസ്തമായ വേഷമായിരുന്നു സി ബി ഐ. ആ കഥപാത്രം മമ്മൂട്ടിക്ക് മുൻപും ചെയ്യാൻ പറ്റിയിട്ടില്ല, പിന്നെയും ചെയ്യാൻ പറ്റില്ല, ഇനിയും ഒരു പടത്തിലും അങ്ങനൊരു കഥപാത്രം ചെയ്യാൻ കഴിയില്ല

അതെ സമയം സി ബി ഐ യിൽ മമ്മൂട്ടി ഒരു പോലീസ് ഓഫീസർ ആയിട്ടാണ് അഭിനയിച്ചതെങ്കിൽ പിന്നീട് ഇഷ്ട്ടം പോലെ സിനിമകൾ ചെയ്യ്‌തേനെ, എത്രയോ സിനിമകൾ അദ്ദേഹം ചെയ്യ്തിട്ടുണ്ട് ഇപ്പോളും ചെയ്യുന്നുണ്ട്, എന്നാൽ സി ബി ഐ കഥാപാത്രം ഇനിയും അദ്ദേഹത്തിന് ചെയ്യാൻ കഴിയില്ല. അതിനു പുള്ളി തയ്യാറാവുകയുമില്ല. എസ് എൻ സ്വാമി പറയുന്നു












