
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പളനിയിൽ പുരോഗമിക്കുകയാണ്. നൻപകൽ നേരത്ത് മയക്കം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഇപ്പോൾ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. സാധാരണക്കാരനായ ഒരു വെക്തിയെപ്പോലെയാണ് ചിത്രത്തിൽ മമ്മൂട്ടിയെ കാണാൻ കഴിയുന്നത്. എന്നിരുന്നാൽ ഒരു കള്ളന്റെ വേഷമാണ് ചിത്രത്തിൽ മമ്മൂട്ടി ചെയ്യുന്നത് എന്നും റിപോർട്ടുകൾ ഉണ്ട്. എന്തായാലും നീണ്ട നാളുകൾക്ക് ശേഷം മമ്മൂട്ടി ഒരു സാധാരണക്കാരന്റെ വേഷം ചെയ്യുന്നു എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്.

താരത്തിന്റെ തന്നെ നിർമ്മാണ കമ്പിനിയായ മമ്മൂട്ടി കമ്പനിയുടെ കീഴിലാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയെക്കൂടാതെ നടൻ അശോകനും ചിത്രത്തിൽ ശ്രദ്ധയ വേഷം ചെയ്യുന്നുണ്ട്. നടി രമ്യ പാണ്ഢ്യയാണ് നായികയായി ചിത്തത്തിലെത്തിയിരിക്കുന്നത് വ്യത്യസ്ത രീതിയിലുള്ള കഥയാണെന്നും കഥാപത്രവും അത്രത്തിലാണെന്നും അശോകൻ നേരുത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിൽ പിന്നെ എം ടി വാസുദേവൻ നായരുടെ രചനയിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിലും ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി എന്നിവർ ഒന്നിക്കും. എസ് ഹരീഷ് തിരക്കഥ എഴുതുന്ന ചിത്രത്തിൽ ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വർ ആണ്.












