
കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ ഷാഫി അന്തരിച്ചത്, ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് നടി മംമ്ത മോഹൻദാസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് കൂടുതൽ ശ്രദ്ധ ആകുന്നത്. ഷാഫിക്കയുടെ വിയോഗമറിഞ്ഞപ്പോൾ ഹൃദയം തകർന്നുപോയെന്ന് മംമ്ത കുറിച്ചു. അദ്ദേഹത്തിനൊപ്പം ഒരുപാട് ഓർമകളുണ്ടെന്നും കുറിപ്പിൽ നടി പറയുന്നു. എല്ലാത്തിലും നർമം കണ്ടെത്താനുള്ള അതുല്യമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോൾ എന്റെ ഹൃദയം അദ്ദേഹത്തിൻ്റെ കുടുംബത്തിനൊപ്പമാണ്. ഈ നഷ്‌ടത്തിന്റെ വേദന പങ്കുവെയ്ക്കാൻ എനിക്ക് വാക്കുകളില്ല മംമത കുറിച്ച്.

ഷാഫി സംവിധാനംചെയ്‌ത ‘ടു കൺട്രീസ് എന്ന ചിത്രത്തിൽ നായികാ മംമ്ത ആയിരുന്നു. 95 ദിവസം നീണ്ട അന്നത്തെ ഷൂട്ടിങ്ങും മണിക്കൂറുകൾനീണ്ട സംഭാഷണങ്ങളുമെല്ലാം ഇൻസ്റ്റഗ്രാം പോസ്റ്റിൽ നടി ഓർമിച്ചു. നടിയുടെ കുറിപ്പ്.. ’ടു കൺട്രീസി’ന് ശേഷം ആരാധകർ ‘3 കൺട്രീസ്’ എപ്പോഴാണെന്ന് ചോദിക്കുന്നതായി അദ്ദേഹത്തോട് പറഞ്ഞിരുന്നു. താൻ അതിനുവേണ്ടി പ്രവർത്തിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി, എന്നാണ് മമത മോഹൻദാസ് കുറിച്ചിരിക്കുന്നത്.

തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ഷാഫി. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കൺട്രീസ്, ഷെർലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു സംവിധായകൻ ഷാഫിയുടെ അന്ത്യം. കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിലെ ഷാഫിയുടെ പൊതു ദർശനത്തിന് ശേഷം സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടത്തി. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ, നടനും, സംവിധായകനുമായ റാഫി ആണ് സഹോദരൻ.












