താൻ കണ്ടിട്ടുള്ളതിൽ വെച്ചതിൽ ദൈവതുല്യനായ നടൻ, പ്രേം നസീറിന് കുറിച്ച് മണിയൻപിള്ള രാജു

നസീര്‍ സാറിനെ നമുക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല. വലിയ മനുഷ്യനായിരുന്നു അദ്ദേഹം മണിയൻപിള്ള പറഞ്ഞു.

നടനായും നിര്‍മാതാവായും മലയാള സിനിമയില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് മണിയൻപിള്ള രാജു. ഇപ്പോൾ താരം മലയാളത്തിന്റെ മഹാനടനായ പ്രേം നസീറിന് കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. പ്രേം നസീറിന്റെ കൂടെ സിനിമയില്‍ ഒന്നിച്ച് അഭിനയിച്ച നടൻ കൂടിയാണ് മണിയൻപിള്ള രാജു. പ്രേം നസീറിനെ പോലെ ഒരു വ്യക്തിയെ ഇനി ജീവിതത്തില്‍ ആര്‍ക്കും കാണാന്‍ കഴിയില്ലെന്നും താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഒരു ദൈവതുല്യനായ മനുഷ്യനാണ് പ്രേം നസീറെന്നും മണിയന്‍പിള്ള രാജു പറയുന്നു.

ഈ 70 വയസിനിടക്ക് ഒരു ദൈവതുല്യനായ ആളിനെ ജീവിതത്തില്‍ അതിന് മുമ്പോ, ശേഷമോ കണ്ടിട്ടില്ല. അദ്ദേഹം ദൈവത്തിന്റെ ഒരു അവതാരം പോലെയാണ്. എല്ലാവരുടെ അടുത്തും പെരുമാറുന്നതും,നസീര്‍ സാറിന്റെ വിനയവും, അര്‍പ്പണ മനോഭാവവും, കഠിനാധ്വാനവും എല്ലാം. നസീര്‍ സാറിനെ നമുക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല. വലിയ മനുഷ്യനായിരുന്നു അദ്ദേഹം മണിയൻപിള്ള പറഞ്ഞു.

അങ്ങനെ ഒരാളിനെ ജീവിതത്തില്‍ ആര്‍ക്കും ഇനി കാണാന്‍ കഴിയില്ല. എന്റെ ഇത്രയും ജീവിതത്തിനിടക്ക് അങ്ങനെ ഒരാളെ ഞാന്‍ കണ്ടിട്ടുമില്ല നടൻ കൂട്ടിച്ചേർത്തു, അതേസമയം ഒരു സമയത്ത് സഹനടന്മാരിൽ പ്രധാനി ആയിരുന്നു മണിയൻപിള്ള രാജു. നാല് പതിറ്റാണ്ടിലധികമായി സിനിമാ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന മണിയന്‍പിള്ള രാജു 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.