എന്റെ ശരീരത്തിൽ ഞാൻ ഇഷ്ട്ടമുള്ള ടാറ്റൂ അടിക്കുന്നതിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം!

Manju pathrose about tattoo
Manju pathrose about tattoo

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവും ഭർത്താവും ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്, അന്ന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ ഇവർക്ക് നൽകിയത്. റിയാലിറ്റി ഷോയ്ക്ക് ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ എത്തി. മികച്ച ചിത്രങ്ങൾ മഞ്ജുവിനെ തേടി എത്തി. ബിഗ് ബോസ് സീസണ്‍ 2 ന്റെ ഭാഗമായിരുന്നു മഞ്ജു പത്രോസ്. ഷോയിലെ മികച്ച ഒരു മത്സരാർത്ഥി കൂടി ആയിരുന്നു മഞ്ജു. പരുപാടിയിൽ പങ്കെടുക്കാൻ എത്തിയതിനു ശേഷം നിരവധി പേരാണ് മഞ്ജുവിനെതിരെ സൈബർ ആക്രമണങ്ങൾ നടത്താൻ തുടങ്ങിയത്. manju-pathrose

ഷോ പകുതിയിലേക്ക് പോകുമ്പോൾ ആണ് മഞ്ജു ഔട്ട് ആയത്, ബിഗ്‌ബോസിൽ ഏറ്റവും കൂടുതൽ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന മത്സരാര്‍ഥി കൂടിയായിരുന്നു മഞ്ജു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മഞ്ജു. അടുത്തിടെ മഞ്ജു തന്റെ ശരീരത്തിൽ ടാറ്റൂ പതിപ്പിക്കുന്നതിന്റെ വീഡിയോ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. താരത്തിന് നിരവധി പേര് ആശംസകളുമായി എത്തിയെങ്കിലും ഒരുകൂട്ടം പേരാണ് മഞ്ജുവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. മഞ്ജുവിന്റെ ആ പോസ്റ്റിനു വളരെ വലിയ സൈബർ ആക്രമണങ്ങൾ ആണ് ഉണ്ടായത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഇതിനോട് പ്രതികരിക്കുകയാണ് മഞ്ജു. manju pathrose 1

ഞാൻ എന്റെ ശരീരത്തിൽ എനിക്ക് ഇഷ്ട്ടമുള്ള ടാറ്റൂ അടിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് എന്താണ് പ്രശ്നം? നമ്മൾ എന്ത് ചെയ്താലും അതിന്റെ വിമർശിക്കാൻ ഒരുകൂട്ടം പേര് ഉണ്ടാകും. ആദ്യമൊക്കെ ഇത്തരം വിമർശനം കേൾക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട്. എന്നാൽ ആ വിഷമം ഇപ്പോൾ ഇല്ല. ആകെ നനഞ്ഞാൽ പിന്നെ കുളിരില്ല എന്ന് കേട്ടിട്ടില്ലേ? അത് തന്നെ ഉള്ളു ഇതും. കുറച്ച് പേര് കുറ്റം പറയുമ്പോഴും അതിനേക്കാൾ കൂടുതൽ പേര് കൊള്ളാം എന്നാണ് പറയുന്നത്. അങ്ങനെ ഒരു പത്ത് പേര് പറഞ്ഞാൽ മതി നമുക്ക് വലിയ പോസിറ്റീവ് എനർജി ഉണ്ടാകാൻ.