ഭർത്താവും, മകളുമായുള്ള ജീവിതം ഞാൻ ആസ്വദിച്ചിരുന്നു! താല്പര്യമില്ലാത്ത ഫാ൦ സുജിത്തിന്റെ ആശയം; ഭർത്താവിന് കുറിച്ച് മഞ്ജു പിള്ള

നീയൊരു ആർട്ടിസ്റ്റല്ലേ, സിനിമ ചെയ്യുന്നില്ലെന്ന് പറയരുതെന്ന് ജയസൂര്യയൊക്കെ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴും ഞാനെന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെച്ചു

‌കരിയറിൽ ശ്രദ്ധേയ സിനിമകളുമായി മുന്നേറുകയാണ് നടി മഞ്ജു പിള്ള. വിവാഹബന്ധം വേർപിരിഞ്ഞ മഞ്ജു പിള്ള ഇന്ന് തന്റേതായ സന്തോഷങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുകയാണ്,സിനിമാട്ടോ​ഗ്രഫർ സുജിത് വാസുദേവായിരുന്നു മഞ്ജു പിള്ളയുടെ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും 2024 ൽ വേർപിരിഞ്ഞു. ഇപ്പോൾ താരം ഭർത്താവ് സുജിത്തിനെക്കുറിച്ച് സംസാരിക്കുകയാണ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. മകളും ഭർത്താവുമായുള്ള കുടുംബ ജീവിതം ഞാൻ ആസ്വദിച്ചിരുന്നു. ആ സമയത്ത് ഞാൻ തട്ടീം മുട്ടീം എന്ന പരമ്പര മാത്രമേ ചെയ്തിട്ടുള്ളൂ.

നീയൊരു ആർട്ടിസ്റ്റല്ലേ, സിനിമ ചെയ്യുന്നില്ലെന്ന് പറയരുതെന്ന് ജയസൂര്യയൊക്കെ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴും ഞാനെന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെച്ചു. സുജിത്ത് വലിയൊരു കലാകാരനാണ്. അദ്ദേഹം ഉയരങ്ങളിലെത്തണമെന്ന് ഭാര്യയെന്നതിലുപരി കലാകാരിയായി ആ​ഗ്രഹിച്ച ആളാണ് ഞാൻ. അത്രയും കഴിവുള്ളയാളാണ്. നല്ലൊരു ഭർത്താവാണോ നല്ല ക്യാമറമാനാണോ എന്ന് ചോദിച്ചാൽ നല്ല കലാകാരനാണെന്നാണ് ഞാൻ പറഞ്ഞിരുന്നു. ഒരു ഫാം തുടങ്ങുകയെന്നത് സുജിത്തിന്റെ ആശയമായിരുന്നു.

എനിക്ക് ടെയ്ലറിം​​ഗ് യൂണിറ്റ് തുടങ്ങാമെന്നായിരുന്നു. ഞാനവിടെ ഷോപ്പിന് വേണ്ട കടകളും കാര്യങ്ങളും അന്വേഷിക്കുമ്പോഴാണ് സുജിത്ത് സർപ്രെെസായി ഇക്കാര്യം പറയുന്നത്. ഫാമിം​ഗ് എനിക്ക് ഒട്ടും താൽപര്യമില്ലാത്ത ജോലിയായിരുന്നു. എന്നാൽ ഞാൻ സുജിത്തിന്റെ അഗ്രഹത്തിന് സപ്പോർട്ട് നല്കുവായിരുന്നു.കുഞ്ഞുങ്ങളെ പോയി നോക്കിയില്ലെങ്കിൽ സ്ഥാപനം താഴേക്ക് പോകും. ഞങ്ങൾ വേർപിരിഞ്ഞപ്പോഴേക്കും ഫാമിന് ഒരു പേര് വന്നു. എനിക്ക് നിർത്താൻ പറ്റില്ലായിരുന്നു. ഫാമിൽ നിന്ന് വരുമാനമുണ്ടാക്കി ഈ നിമിഷം വരെ ഭക്ഷണം കഴിച്ചിട്ടില്ല. അതിൽ തന്നെ ഇൻവെസ്റ്റ് ചെയ്തു. ഇപ്പോൾ പാർട്ണർ പോലൊരാൾ ഫാമിനുണ്ട്. അവനാണ് കാര്യങ്ങൾ നോക്കുന്നത്, മഞ്ജു പിള്ള പറയുന്നു .