
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വാർത്തയായിരുന്നു മഞ്ജു വാര്യരും മകൾ മീനാക്ഷി ദിലീപും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നുവെന്ന വാർത്ത. ഇക്കാര്യം പുറത്തുവന്നതോടെ ആരാധകരും വളരെ സന്തോഷത്തിലായിരുന്നു. അമ്മയും മകളും തമ്മിൽ എന്തോ പ്രശ്നമുണ്ടായിരുന്നുവെന്നും , ഈ പ്രശ്നങ്ങൾ കാരണമുണ്ടായിരുന്ന അകലം കുറയുകയാണെന്ന അഭിപ്രായമായിരുന്നു ആരാധകർക്ക്. എന്നാൽ ആരാധകരുടെ ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ മീനാക്ഷി ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റിൽ മഞ്ജുവാര്യരെ കാണാനില്ല. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും മകൾ മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് മഞ്ജുവും മീനാക്ഷിയും അകലം പാലിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. രണ്ട് പേരും കാണാറില്ലേ. ഒരുമിച്ച ചിത്രങ്ങളെങ്കിലും പങ്കുവെച്ചൂടെ എന്നിങ്ങനെയുള്ള സംശയങ്ങളും ചോദിക്കാറുണ്ട്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത മഞ്ജു. വിവാഹ മോചനത്തിന് ശേഷം അഭിനയത്തിലേക്ക് തിരച്ചെത്തിയരുന്നു. വൻ സ്വീകാര്യത തന്നെയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.

എം ബി ബി എസ് ബിരുദദാവത്തിന് ശേഷം മീനാക്ഷി പങ്കുവെച്ച ചിത്രത്തിന് നിരവധി താരങ്ങൾ കമന്റുമായി എത്തിയിരുന്നു. രജിഷ വിജയൻ, സിത്താക കൃഷ്ണ കുമാർ, സനൂഷ എന്നിങ്ങനെ നിരവധിപേരാണ് അഭിനന്ദിച്ചത്. മീനാക്ഷി മറുപടിയും നൽകിയിട്ടുണ്ട്. എന്നാൽ ചിലർ മഞ്ജുവിനെക്കുറിച്ചാണ് കമന്റ് ഇട്ടത്. ഈ അവസരത്തിൽ മഞ്ജുവിനെ ഓർക്കണമെന്ന് ചിലർ കമന്റ് ചെയ്തിരുന്നു. കുറച്ച് ദിവസങ്ങളായി മീനാക്ഷിയെക്കുറിച്ച് തന്നെയാണ് സോഷ്യൽ മീഡിയയിലെ ചർച്ചകളൊക്കെ. മുൻപത്തെക്കാൾ കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി ഈപോൾ . എം ബി ബി എസിന് പഠിക്കുകയായിരുന്ന മീനാക്ഷി അടുത്തിടെയാണ് കോഴ്സ് പൂർത്തിയാക്കി ഡോക്ടർ ആയത്. മകൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ദിലീപ് തന്നൊണ് ഈ സന്തോഷം പങ്കുവെച്ചത്.ദൈവത്തിന് നന്ദി, ഒരു സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഡോക്ടർ ആയിരിക്കുന്നു. അവളോട് സ്‌നേഹവും ബഹുമാനവും ‘ എന്നാണ് ബിരുദ ദാനത്തിന് ശേഷം സർട്ടിഫിക്കറ്റുമായി നിൽക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവെച്ച് ദിലീപ് കുറിച്ചത്. എന്നാൽ മഞ്ഞുവാവറിർ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ മീനാക്ഷിയുടെ ചിത്രങ്ങൾ പങ്കുവെക്കുകയോ ആശമാസകൾ അറിയിക്കുകയായ ചെയ്തിരുന്നില്ല . ഒരു പക്ഷെ വ്യക്‌തിപരമായി ആശംസകൾ നേർന്നിട്ടുണ്ടാകാം.

മഞ്ജുവിന്റെ ഒരു ഫാൻ പേജിലാണ് അല്പംവൈകി മീനാക്ഷിക്ക് ആശാമസഃൽഅറിയിച്ചുകൊണ്ട് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതും ചർച്ച ആയിരുന്നു. അതേസമയം ചില ആരാധകർ ആവട്ടെ മഞ്ജുവിന് കൂടി വരാമായിരുന്നു ചടങ്ങിൽ എന്ന് ചോദിക്കുന്നുണ്ട്. മറ്റ് ചിലർ മഞ്ജു അന്ന് ചെന്നൈയിൽ ഉണ്ടായിരുന്നു എന്നും ചൂണ്ടിക്കാണിചിരുന്നു. ചെന്നൈയിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മഞ്ജു ചടങ്ങിൽ പങ്കെടുക്കാതിരുന്നത് എന്നാണ് കൂടുതൽ പേരും ചോദിചത്. അതിന് ആരാധകർ മറുപടിയും നൽകുന്നുണ്ട്. മഞ്ജു വാര്യർ ചെന്നൈയിൽ വന്നത് ഒരു തമിഴ് ചിത്രത്തിന്റെ ചടങ്ങുകളുടെ ഭാഗമായാണെന്നാണ് മറുപടി. എങ്കിലും മഞ്ജു വാര്യർ വരണമായിരുന്നു എന്നാണ് കൂടുതൽ പേരും ആവശ്യപ്പെടുന്നത്. എന്നാൽ ഒരിക്കലും സ്വന്തം അമ്മയെ മറക്കാൻ പാടില്ലെന്നു മീനാക്ഷിയെ ഉപദേശിക്കുന്ന ചിലരെയും കമന്റ് ബോക്‌സിൽ കാണാം. മഞ്ജു വാര്യർ ഇതിനോട് പ്രതികരിക്കാറില്ലെങ്കിലും പലപ്പോഴും മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ അതായത് മീനാക്ഷിയുടെ അമ്മാവൻ ഇത്തരം നിമിഷങ്ങളിൽ അഭിനന്ദവുമായി രംഗത്ത് വരാറുണ്ട്. ഇത്തരം പോസ്‌റ്റുകളിൽ അദ്ദേഹം ലൈക്കുകളും കമന്റുകളുമായി എത്താറുമുണ്ട്. അതുപോലെ മകളെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പ് മഞ്ജുവിനും പങ്കുവയ്ക്കാം എന്ന് ചില വിഭാഗം ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

1998 ൽ ആണ് ദിലീപും മഞ്ജുവും വിവാഹിതരാവുന്നത്. 2014 ൽ ആണ് ഔദ്യോഗികമായി വിവാഹമോചിതരാവുന്നത്. മീനാക്ഷി ദിലീപിനൊപ്പമാണ് നിൽക്കുന്നത്. അച്ഛനൊപ്പം മീനാക്ഷി പല പരിപാടികളിലും വരാറുണ്ട്. മഞ്ജുവാര്യരും മീനാക്ഷിയും ഒരുമിച്ചുള്ള ഫോട്ടോ പോലും കാണാറില്ല. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തിരുന്നു. കാവ്യും മീനാക്ഷിയും ഒരുമിച്ച പല ചടങ്ങുകൾക്കും എത്താറുണ്ട്. ഇരുവരും നല്ല ബന്ധത്തിലാണ്.അതേസമയം, പത്താം ക്ലാസിൽ മികച്ച മാർക്കോടെ പാസായ മീനാക്ഷി, പ്ലസ് ടുവിന് ശേഷം എംബിബിഎസിന് ചെന്നൈയിലായിരുന്നു ചേർന്നത്. എംബിബിഎസ് പഠനം കഴിഞ്ഞാൽ മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്യാൻ തിരഞ്ഞെടുത്തിരിക്കുന്ന മേഖല ഡെർമറ്റോളജിയിലാണ് എന്നാണ് സൂചന.











