മഞ്ജു വാര്യരുടേതായി പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ

നടി എന്നതിലുപരിയായി നർത്തകി കൂടിയായ മഞ്ജു വാരിയർ അത്രയ്ക്കൊന്നും വെറുപ്പ് പിടിച്ച് വാങ്ങാത്ത ഒരു വ്യക്തി കൂടിയാണ് എന്ന് വേണമെങ്കിൽ പറയാം. മഞ്ജു വാര്യരുടെ സംസാരവും ഇടപെടലുമൊക്കെ അത്തരത്തിലുമാണ്. മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന നടി മഞ്ജു വാര്യരെ ഒട്ടു മിക്ക മലയാള സിനിമ പ്രേക്ഷകർക്കും ഇഷ്ടമായിരിക്കും. എന്നാല്‍ പക്ഷെ മഞ്ജു വാര്യരില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ അടങ്ങിയൊരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറുകയാണ്. മഞ്ജു വാര്യരുടെ തനി സ്വരൂപം പുറത്ത്’ എന്ന് പറഞ്ഞു കൊണ്ട് നടി റിമ കല്ലിങ്കല്‍ പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോള്‍ ആരാധകർക്കിടയിൽ അടക്കം വൈറലാവുന്നത്. ‘രണ്ട് കാഴ്ചപ്പാടുകള്‍, ഒരു സത്യം’ എന്നാണ് റിമ കല്ലിങ്കൽ ഈ പ്രചരിക്കുന്ന വീഡിയോയ്ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. മഞ്ജു വാര്യര്‍ മാത്രമല്ല മഞ്ജു വാര്യരിന് പുറമേ നടന്‍ വിശാഖ് നായരും ഗായത്രി അശോകുമടക്കമുള്ളവരാണ് ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ഹോട്ടലിനുള്ളില്‍ നിന്നും മൊബൈൽ ഫോണില്‍ സംസാരിച്ച് കൊണ്ടു പോവുന്ന മഞ്ജു വാര്യരോട് സംസാരിക്കാനായി ഓടി എത്തുകയാണ് നടന്‍ വിശാഖ് നായരും ഗായത്രി അശോകും.

ക്യാമറയും മൈക്കുമായി എത്തിയ ഇരുവരും മഞ്ജു വാര്യരോട് സിനിമകളെ കുറിച്ചും മറ്റ് വിശേഷങ്ങളും ചോദിക്കാന്‍ ശ്രമിക്കുകയാണ് ഇവർ. എന്നാല്‍ പക്ഷെ ‘തിരക്കിലാണ് ഫ്‌ളൈറ്റിന് സമയമായി. എയര്‍പോര്‍ട്ടിലേക്ക് പോകേണ്ടതുണ്ടെന്ന്’ പറഞ്ഞ് മഞ്ജു വാരിയർ ക്യാമറ തട്ടി മാറ്റിയിട്ട് നടന്ന് പോവാന്‍ ശ്രമിക്കുകയാണ്. മഞ്ജു നടന്ന് മുന്നോട്ട് നീങ്ങിയതിന് പിന്നാലെ ‘ജാഡയോണല്ലോ ചേച്ചി. സിനിമ ഇറങ്ങുമ്പോള്‍ കാണാം’ എന്ന് പ്രകോപനമായ രീതിയില്‍ ഗായത്രി അശോക് വിളിച്ച് പറയുന്നതും പ്രചരിക്കുന്ന ഈ വീഡിയോയില്‍ കാണാം. അതേസമയം ഈയൊരു വീഡിയോയുടെ സത്യാവസ്ഥ എന്താണെന്നും അറിയില്ല. എന്നാൽ പക്ഷെ ഈ വീഡിയോ പുതിയ ഏതോ ഒരു സിനിമയുടെ പ്രൊമോഷനോ മറ്റെന്തോ ആണെന്നാണ് കരുതുന്നത്. എന്നിരുന്നാലും അപ്രതീക്ഷിതമായി ഇത്തരത്തിൽ അനിഷ്ടം തോന്നുന്ന വിധം ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചതോടെ മഞ്ജു വാര്യര്‍ക്കെതിരെ ഗുരുതരമായ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. അവള്‍ക്ക് വലിയ ജാടയാണ് അത് കൊണ്ടല്ലേ മകള്‍ പോലും വേണ്ടെന്ന് പറഞ്ഞത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നിറം മങ്ങുന്നു എന്നൊക്കെ പ്രഹസനം ഉണ്ടായിരുന്നു. അത് ഒഴിവാക്കാന്‍ പുതിയ അടവുമായിട്ട് വന്നതാണ്… എന്നിങ്ങനെ ഒരു വിഭാഗം നടിയെ വിമര്‍ശിക്കുമ്പോള്‍ അനുകൂലിക്കുന്നവരാണ് കൂടുതലും.

എല്ലാവരും എല്ലായിപ്പോഴും ഒരേ മൂഡില്‍ ആവണമെന്നില്ല. മനുഷ്യന്‍ ആണ് ദേഷ്യം വരും. മഞ്ജു വാരിയര്‍ 100% ശരിയാണ്. ഒരു മനുഷ്യന്റെ പ്രൈവസി, സ്വാതന്ത്ര്യം കൈവെക്കാന്‍ ആരാണ് ഈ യൂട്യൂബര്‍മാര്‍ക്ക് അധികാരം കൊടുത്തത്. ഉടനെ ജാടയാണല്ലോ പടം ഇറങ്ങട്ടെ കാണിച്ചു തരാം ഭീഷണി. ഇനി നെഗറ്റീവ് റിപ്പോര്‍ട്ട് കൊടുക്കാതിരിക്കാന്‍ പണം ചോദിച്ചു ബ്ലാക്ക് മെയില്‍ ചെയ്യും. ഇവര്‍ക്ക് നിയമം മൂലം നിയന്ത്രണം കൊണ്ട് വരണം. മാധ്യമ സ്വാതന്ത്ര്യം എന്ന പേര് പറഞ്ഞു വ്യക്തിഹത്യയ്‌ക്കൊപ്പം ഒരു ടീമിന്റെ അദ്ധ്വാനത്തെ തകര്‍ക്കുക, ഒരു പ്രൊഡ്യൂസറേ കുത്തുപാള എടുപ്പിക്കുക.. ക്രൂരത ആണിത്. അവരുടെ സമ്മതം ഇല്ലാതെ വീഡിയോ എടുത്തിട്ട് അവരെ കുറ്റം പറയുന്നു. അവര്‍ വളരെ മാന്യമായി ആണ് പെരുമാറിയത്’ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. താരങ്ങളുടെ സ്വകാര്യതയിലേക്ക് ക്യാമറയും മൈക്കുമായി കയറി ചെല്ലുന്നവര്‍ക്കിട്ടൊരു പണി എന്ന ഉദ്ദേശത്തില്‍ താരങ്ങള്‍ ചെയ്യുന്നൊരു സിനിമയോ മറ്റെന്തോ പരിപാടിയോ ആണിതെന്നാണ് സൂചന. വൈകാതെ തന്നെ പ്രചരിക്കുന്ന വീഡിയോയിലൊരു വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.