
മഞ്ജു വാര്യർ മലയാള സിനിമയിലെ ഒരു പ്രേഷക പ്രിയങ്കരിയായ നടി തന്നെയാണ്, കരിയറിന്റെ ആദ്യ കാലത്ത് ശ്കതമായ കഥാപാത്രങ്ങൾ ആയിരുന്നു മഞ്ജു കാഴ്ച്ചവെച്ചത്, ഇപ്പോൾ നടി നയൻ താരയെ കുറിച്ച് തുറന്നു പറയുകയാണ് മഞ്ജു വാര്യർ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു നയൻതാരയെ കുറിച്ച് പറയുന്നത്. മഞ്ജു വാര്യർ നയൻതാരയെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ,നടി അഭിനയിച്ച സിനിമകൾ ആസ്വദിച്ച് കാണാറുണ്ടെന്നും പറയുകയാണ്.

എനിക്ക് നയന്‍താരയെ വളരെയധികം ഇഷ്ടമാണ്. വ്യക്തിപരമായും അറിയാം. അവര്‍ അഭിനയിച്ച സിനിമകള്‍ ഞാന്‍ ആസ്വദിച്ചു കാണാറുണ്ട്. സ്ത്രീകള്‍ക്കും ഇന്‍ഡസ്ട്രിയില്‍ ശക്തരായി നിലനില്ക്കാന് കഴിയുമെന്ന് അവര്‍ തെളിയിച്ചു. അവരെയും അവരുടെ പ്രൊഫഷനോടുള്ള ഡെഡിക്കേഷനേയും ഞാന്‍ ഇഷ്ടപ്പെടുന്നു, മഞ്ജുവാര്യർ പറഞ്ഞു.സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കും ശക്തരായി നിലനില്ക്കാന് കഴിയുമെന്ന് നയന്‍താര തെളിയിച്ചെന്നും നടി കൂട്ടിച്ചേർക്കുന്നു.
അതേസമയം നയൻതാരയെപ്പോലെ തന്നെ മികച്ച അഭിനയ നൈപുണ്യം പുലർത്തുന്നു നടി തന്നെയാണ് മഞ്ജുവാര്യരും. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴിലും മികച്ച സിനിമകളില്‍ അഭിനയം കാഴ്ച്ചവെച്ച മഞ്ജുവാര്യർ.












