
ഭാര്യ ലേഖയുടെ ജന്മദിനം ആഘോഷിച്ച് എം ജി ശ്രീകുമാർ .ഏറെ നാളത്തെ ലിവ് ഇൻ റിലേഷന് ശേഷമാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ഒരുമിച്ചത്. വർഷങ്ങളായി സന്തുഷ്ടകരമായ കുടുംബ ജീവിതം നയിക്കുന്ന ഇരുവരും മറ്റുള്ളവർക്കും മാതൃകയാണ്.സിനിമ ഇൻഡസ്ട്രിയിൽ വിവാഹമോചനങ്ങൾ തുടർകഥയാകുമ്പോൾഎം ജി ശ്രീകുമാറും ലേഖയും ഏവർകും മാതൃകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ലേഖയുടെ പിറന്നാൾ. ഭാര്യയുടെ സ്പെഷ്യൽ ദിവസങ്ങൾ കഴിവതും ഗംഭീരമാക്കാൻ ശ്രമിക്കുന്ന ഭർത്താവ് കൂടിയാണ് എം.ജി ശ്രീകുമാർ.
‘ഇന്ന് എന്റെ ലേഖയുടെ ജന്മദിനമാണ്. നിങ്ങളുടെ എല്ലാ പ്രാർഥനയും അനുഗ്രഹവും നൽകണേ’ എന്ന് ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി കഴിഞ്ഞിരിക്കുകയാണ് എം ജി ശ്രീകുമാറിന്റെ കുറിപ്പ്.ഇരുവരും ജന്മദിനത്തിൽ ഗുരുവായൂരപ്പന്റെ നടയിൽ അനുഗ്രഹം നേടുവാൻ എത്തിയ ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.തന്റെ പ്രിയതമ ലേഖയുടെ കഴിഞ്ഞ പിറന്നാൾ ഇരുവരും താജ്മഹലിന്റെ തീരത്തു നിന്നായിരുന്നു ആഘോഷിച്ചിരുന്നത് .











