
സൂപ്പര്‍ ഹിറ്റ് സംവിധായകരായ അമൽ നീരദിനും, ലിജോ പെല്ലിശ്ശേരിക്കൊപ്പവും നടൻ മോഹൻലാൽ മുൻപ് ഒന്നിച്ചു സിനിമകൾ ചെയ്യ്തിരുന്നു, എന്നാൽ ആ ചിത്രങ്ങൾ എല്ലാം ഫ്ളോപ്പുകൾ ആയിരുന്നു. എന്നാൽ ഇപ്പോൾ അമല്‍ നീരദ്, ലിജോ ജോസ് പെല്ലിശേരി സിനിമകളില്‍ മോഹന്‍ലാല്‍ വീണ്ടും നായകനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ സിനിമകള്‍ നിര്‍മ്മിക്കുക എന്നാണ് ഈ റിപ്പോർട്ടുകൾ പറയുന്നത്. മോഹന്‍ലാലും അമല്‍ നീരദും ആദ്യമായി ഒന്നിച്ചത്. ‘സാഗര്‍ ഏലിയാസ് ജാക്കി റീ ലോഡഡ്’ എന്ന ചിത്രത്തിലാണ്.

2009ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് വലിയ വിജയം കൈവരിക്കാൻ കഴിഞ്ഞില്ല , എന്നാൽ ഇപ്പോൾ എത്തിയ റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍, 16 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇനിയും വരാന്‍ ഇരിക്കുന്നത്. ഒരു മാസ് സിനിമയാകും ഇത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ മോഹൻലാൽ, ലിജോ പെല്ലിശ്ശേരി കൂട്ടുകെട്ടിൽ കഴിഞ്ഞ വർഷ൦ ഇറങ്ങിയ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ.
വലിയ ഹൈപ്പ് ഉണ്ടായിരുന്നിട്ടും ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് റിലീസിന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിനിമ ഫ്‌ളോപ്പ് ആയതോടെ രണ്ടാം ഭാഗം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ എത്തിയ റിപ്പോർട്ട് അനുസരിച്ചു മലൈകോട്ടൈ വാലിബന്റെ രണ്ടാം ഭാഗമാണോ മോഹന്‍ലാലിനെ നായകനാക്കി ലിജോ ഒരുക്കുന്നത് എന്ന സംശയത്തിലാണ് ആരാധകര്‍. അതേസമയം, ഇനി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തുന്ന ‘എമ്പുരാന്‍’ ആണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്.












