മോണിക്ക ഒരു എഐ സ്റ്റോറി റിവ്യൂ, ഇന്നത്തെ കാലത്തെ മാതാപിതാക്കൾ കണ്ടിരിക്കേണ്ട സിനിമ

monica oru ai story review
monica oru ai story review

ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( A I ) രീതിയിൽ  ഒരുക്കിയിരിക്കുന്ന സിനിമയാണ് മലയാളത്തിൽ പുറത്തിറങ്ങിയ ‘മോണിക്ക : ഒരു എ ഐ സ്റ്റോറി’. ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സംബന്ധമായ ഔദ്യോഗിക വെബ്‌സൈറ്റിൽ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചരിത്രത്തിന്റെ ഭാഗമായി ഈ വിവരം രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അപർണ്ണ മൾബറി ആണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രം പുറത്തിറങ്ങി കഴിഞ്ഞു ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

പ്രേഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. നിരവധി കുടുംബ പ്രേക്ഷകർ ആണ് ചിത്രം കാണാൻ തിയേറ്ററിൽ എത്തിയത്. പടം കണ്ടു ഇറങ്ങുമ്പോൾ ചരിത്രത്തിന്റെ ഭാഗമായ ഒരു സിനിമയെ അതിന്റെ പൂർണ്ണതയിൽ ആസ്വദിച്ചതിന്റെ സംതൃപ്തി ഓരോ പ്രേഷകന്റെയും മുഖത്തു കാണാമായിരുന്നു. തന്റെ ചിത്രം കാണാൻ ആരാധകർക്ക് ഒപ്പം അപർണ്ണ മൾബറിയും തിയേറ്ററിൽ എത്തിയിരുന്നു. ചിത്രത്തിൽ നായികയായതോടെ അപർണ്ണയും ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുട്ടികയാണ്. ആദ്യ മലയാള എ ഐ ചിത്രത്തിന്റെ നായിക എന്ന പേരാണ് അപർണ്ണ നേടിയെടുത്തിരിക്കുന്നത്.

ചിത്രത്തിന്റെ റിവ്യൂ കാണാം