
ഈയ്യടുത്തായിരുന്നു ഉപ്പും മുളകും താരം ഋഷി വിവാഹിതനായത്. ഋഷിയുടേയും ഐശ്വര്യയുടേയും വിവാഹത്തിന് ഉപ്പും മുളകും ടീമിലെ താരങ്ങള്‍ എല്ലാം എത്തിയിരുന്നു. സ്വന്തം വീട്ടിലെ ഒരാളുടെ കല്യാണം എന്ന നിലയ്ക്ക് തന്നെയായിരുന്നു താരങ്ങള്‍ മുടിയന്റെ കല്യാണം ആഘോഷിച്ചത്.
എന്നാല്‍ മുടിയന്റെ കല്യാണത്തിന് ഒരാളുടെ അഭാവം വലിയ ചര്‍ച്ചയായി മാറി. ഉപ്പും മുളകും പരമ്പരയില്‍ മുടിയന്റെ സഹോദരി ലച്ചുവായി എത്തുന്ന ജൂഹി റുസ്താഗിയുടെ അഭാവമാണ് ചര്‍ച്ചയായി മാറിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ജുഹി ഋഷിയുടെ കല്യാണത്തിന് എത്താതിരുന്നതെന്ന് പറയുകയാണ് ഉപ്പും മുളകും താരം ശിവാനി.
മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശിവാനി ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ”ഈ ചോദ്യം മുടിയന്‍ ചേട്ടനോട് ചോദിച്ചിട്ടുണ്ടോ എന്നും ശിവാനി ചോദിക്കുന്നു. മുടിയൻ ചേട്ടന്റെ കല്യാണം പെട്ടെന്നുള്ള തീരുമാനമായിരുന്നു. സെപ്തംബര്‍ അഞ്ച് എന്നുള്ളത് ഓഗസ്റ്റ് അവസാന ആഴ്ചയാണ് തീരുമാനിക്കുന്നത്. അപ്പോഴാണ് തങ്ങളെല്ലാവരും അത് അറിയുന്നത്. ബിഗ് ബോസില്‍ നിന്നും വന്നതിന് പിന്നാലെ എല്ലാം പെട്ടെന്നാണ് നടന്നത്. ആ സമയം ചേച്ചിയ്ക്ക് നേരത്തെ തീരുമാനിച്ച ഷൂട്ടുകളുണ്ടായിരുന്നു. കേരളത്തിന് പുറത്തായിരുന്നു എന്ന് തോന്നുന്നു. ഉപ്പും മുളകില്‍ നിന്നും വരെ ലീവെടുത്തിരിക്കുകയായിരുന്നു അപ്പോൾ. തനിക്കും ആ സമയത്ത് ഷൂട്ടും പരീക്ഷയുമൊക്കെ ഉണ്ടായിരുന്നു എന്നാണ് ശിവാനി പറഞ്ഞത്.

ഇതിനിടെ മുടിയന് കല്യാണസമ്മാനമായി കേശു ക്ലോക്ക് നല്‍കിയതും ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ കേശുവിനെ കിളവന്‍ എന്നും തന്ത വൈബെന്നുമൊക്കെ വിളിച്ച് കളിയാക്കിയിരുന്നു സോഷ്യല്‍ മീഡിയ. ഇതിനോടും ശിവാനി പ്രതികരിക്കുന്നുണ്ട്. ‘ഉപ്പും മുളകില്‍ അച്ഛന്റെ ക്യാരക്ടറിനെ അതേപോലെ പകര്‍ത്താന്‍ ശ്രമിക്കുന്നതിനാലും പഴഞ്ചൊല്ലും ഉപദേശവുമൊക്കെയായി നടക്കുന്നതിനാലുമാണ് കിളവന്‍ കേശുവെന്ന് വിളിക്കുന്നത്. പക്ഷെ ക്ലോക്ക് കൊടുത്തതു കൊണ്ട് തന്ത വൈബാകുമോ? ഓരാളുടെ അഭിപ്രായത്തെ ജഡ്ജ് ചെയ്യാന്‍ ഞാന്‍ ആളല്ല. അവനും ഞാനും ഒരേ പ്രായമാണ്. അങ്ങനെയെങ്കില്‍ ഞാന്‍ തള്ള വൈബല്ലേ?’ എന്നാണ് ശിവാനി ചോദിക്കുന്നത്. തന്റെ യൂട്യൂബ് കമന്റ്‌സിലും കാണാം ഇത്തരം വിമര്‍ശനം. അമ്മേടെ പൊന്നൂസേ, തക്കുടു എന്നൊക്കെ വിളിക്കുന്നത് തനിക്കിഷ്ടമാണ്. അതിനാല്‍ കമന്റില്‍ കാണാം തള്ള വൈബ്, അമ്മൂമ്മയെ പോലെ പെരുമാറുന്നു എന്നൊക്കെ. യൂട്യുബില്‍ കമന്റ് സെക്ഷനുള്ളത് അഭിപ്രായങ്ങള്‍ പറയാനാണ്. അത് ആയിക്കോട്ടെ. പക്ഷെ ഒരാളെ ടോര്‍ച്ചര്‍ ചെയ്യാന്‍ നിക്കരുത് എന്നും ശിവാനി ഓർമിപ്പിക്കുന്നു.
തനിക്ക് ഒരുപാട് നല്ല കമന്റുകള്‍ കിട്ടാറുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ല എന്നും അത് അല്ലാതെ വെറുതെ വിമര്‍ശിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട് എന്നും ശിവാനി പറയുന്നു. പക്ഷെ താന്‍ ചെയ്യുന്നത് എന്താണോ അത് തുടരും. അവര്‍ക്ക് തന്നെ മാറ്റി നിര്‍ത്താനാകില്ലെന്നും ശിവാനി പറയുന്നു.
അതേസമയം മലയാളത്തിലെ ജനപ്രീയ പരമ്പരയാണ് ഉപ്പും മുളകും. 2015 ല്‍ ആരംഭിച്ച പരമ്പര ഇപ്പോഴും സംപ്രേക്ഷണം തുടരുകയാണ്. ഇടക്കാലത്തു നിര്‍ത്തിയെങ്കിലും അധികം വൈകാതെ തിരികെ വരികയായിരുന്നു. പ്രേക്ഷകര്‍ക്ക് പരമ്പരയോടുള്ള സ്‌നേഹം തന്നെയാണ് ഉപ്പും മുളകിന്റേയും തിരിച്ചുവരവിന് പിന്നിലും. ഇത്രത്തോളം ജനപ്രിയത നേടിയ മറ്റൊരു പരമ്പരയുണ്ടാകില്ലെന്നുറപ്പാണ്. ഉപ്പും മുളകും വീട്ടിലെ ഓരോ കഥാപാത്രങ്ങളും മലയാളികള്‍ക്ക് സുപരിചിതമാണ്. തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ അംഗങ്ങളെ പോലെയാണ് ഓരോ താരത്തേയും മലയാളികള്‍ സ്‌നേഹിക്കുന്നത്.
ഉപ്പും മുളകിലൂടെയും ശ്രദ്ദേയനായ ഋഷി, ഡി ഫോര്‍ ഡാന്‍സിലൂടെയാണ് കടന്നു വന്നത്. പിന്നീട് ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിങ്കരനായി മാറുകയായിരുന്നു. ഇന്ന് മുടിയനെ അറിയാത്ത മലയാളികളില്ല. ഋഷി എന്ന പേരിനേക്കാള്‍ മുടിയന്‍ വിഷ്ണു എന്നു പറഞ്ഞാലാകും ഋഷിയെ ആളുകള്‍ തിരിച്ചറിയുക. ഈയ്യടുത്ത് ബിഗ് ബോസിലും ഋഷി എത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു ഋഷി. ബിഗ് ബോസില്‍ പോയി ഹേറ്റേഴ്‌സില്ലാതെ മടങ്ങി വന്നവരില്‍ ഒരാളായിരിക്കും ഋഷി. തന്റെ നിഷ്‌കളങ്കതയും സത്യസന്ധമായ പെരുമാറ്റവും കൊണ്ട് ഋഷി അകത്തും പുറത്തും ജനപ്രീതി നേടിയിരുന്നു.











