
മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്യ്ത സംവിധായകനാണ് ലോഹിതദാസ്, ഇപ്പോൾ ലോഹിത ദാസിനെ കുറിച്ച് നടൻ മുകേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ലോഹിതാദ് ദാസിന്റെ സിനിമ രീതികൾ വേറൊരു ടൈപ്പ് ആയിരുന്നു, ഏതൊരു സിനിമ പ്രേമിയുടെയും പാഠപുസ്തകമായിരുന്നു ലോഹിയുടെ സിനിമകൾ. സാധാരണക്കാരന്റെ ജീവിതം ആയിരുന്നു അദ്ദേഹം മിക്കപ്പോളും സിനിമ ആക്കിയിരുന്നതും മുകേഷ് പറയുന്നു.

അദ്ദേഹത്തിന്റെ സിനിമകളെടുത്തു വെച്ച് നോക്കിയാൽ ഹാപ്പി എൻഡിങ് വളരെ കുറവാണ്, തനിയാവർത്തനം എന്ന സിനിമയിൽ തന്റെ കഥപാത്രമായ ഗോപിക്ക് ഒരുപക്ഷെ ബാലനെ രക്ഷിക്കാൻ കഴിഞ്ഞേനെ, അതുപോലെയാണ് മംഗല്യയോഗത്തിലും, അവിടെയും ഒരു ഹാപ്പി എൻഡിങ് കൊടുക്കാമായിരുന്നു, എന്നാൽ ലോഹി തന്റെ സിനിമകൾക്ക് മിഡിൽ ക്ലാസിക്ക് ജീവിതം ആണ് കണക്ട് ചെയ്യ്തിരിക്കുന്നത്, താൻ ഇതിനെ കുറിച്ച് ലോഹിയോട് ചോദിച്ചിട്ടുണ്ട് അപ്പോൾ അദ്ദേഹം പറഞ്ഞത്

മിഡിൽ ക്ലാസിന്റെ ലൈഫിൽ എവിടെയാണ് ഒരു ഹാപ്പി എൻഡിങ് ഉള്ളത്, നമ്മളുടെ ലൈഫിൽ എപ്പോളും സങ്കടങ്ങളും, ദുഃഖങ്ങളും ,പ്രതീക്ഷകളുമല്ലേ എന്നാണ്, ശരിയാണ് മുകേഷ് പറയുന്നു, ഇപ്പോൾ തനിയാവർത്തനത്തിൽ ഗോപിക്ക് ബാലനെ രക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ റിയൽ ലൈഫിൽ അങ്ങനെ നടക്കില്ല, അതും ലോഹി പറഞ്ഞിരുന്നു എന്നും മുകേഷ് കൂട്ടിച്ചേർത്തു












