
നടനും സംവിധായകനുമായ നാദിർഷ, തനിക്കെതിരെയും മഞ്ജു വാര്യരെക്കുറിച്ചും പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ചു, “മഞ്ജു വാര്യർ ഒരുപാട് മാറി പോയി. പഴയ കാര്യങ്ങളെല്ലാം മറന്നു. ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു” എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെയാണ് നാദിർഷ ഇപ്പോൾ പ്രതികരിക്കുന്നത്. നടി മഞ്ജു വാരിയറുമായി ബന്ധപ്പെടുത്തി വന്ന വ്യാജ വാർത്തയായിരുന്നു ഇത്, ഇപ്പോൾ ഇതിനെതിരെയാണ് പ്രതികരണവുമായി നാദിർഷ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് എത്തിയിരിക്കുന്നത്.

ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ… റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എന്റെ നടുവിരൽ നമസ്കാരം. . മഞ്ജു വാര്യരെ കുറിച്ച് നാദിര്‍ഷ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞത് എന്ന രീതിയില്‍ ആയിരുന്നു ഈ വ്യാജ വാർത്ത എത്തിയിരുന്നത്. താനും മഞ്ജുവും അറിയാത്ത കാര്യമാണ് വാർത്തയിൽ പറയുന്നതെന്നും റീച്ച് കിട്ടാനുള്ള മഞ്ഞ പത്രങ്ങളുടെ തറ വേലയാണിതെന്നും നാദിർഷ പറഞ്ഞു.
നാദിര്‍ഷയെ അനുകൂലിച്ച് നിരവധി കമന്റുകളാണ് നാദിര്‍ഷായുടെ ഫേസ്ബുക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. ‘ഇതാണ് പറയുന്നത് സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരിക്കുമെന്ന്’ എന്നാണ് ഒരു ആരാധകൻ തന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്.












