ഞങ്ങൾ ഇരുവരും ചേർന്നെടുത്ത വൈകാരിക തീരുമാനമാനമായിരുന്നു അത്! അതിനെതിനാണ് ആളുകൾ ഒരു ക്രിമിനലിനെ പോലെ കാണുന്നത്; നാഗചൈതന്യ

ആയിരം വട്ടം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു സമാന്തയുമായുള്ള വിവാഹമോചന൦, നാഗചൈതന്യ

ഒരു സമയത്ത് പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആയിരുന്നു, സാമന്തയും, നാഗചൈതന്യയും,എന്നാൽ വിവാഹ കഴിഞ്ഞു ഈ ബന്ധം ഇരുവരും നിലനിറുത്തിയിരുന്നില്ല, ഇരുവരും ബന്ധ൦ വേര്പെടുത്തുകയും ചെയ്യ്തു. ഇപ്പോൾ നാഗചൈതന്യ സമാന്തയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് അതീവ ശ്രെദ്ധ പുലർത്തുന്നത്. വിവാഹമോചനം നടന്നതിന് ശേഷം, ഞങ്ങൾ ഇരുവരും തങ്ങളുടെ ജീവിതത്തിൽ പരസ്പരം ആദരവ് നിലനിർത്തുന്നുവെന്നും. വിവാഹമോചനം ഒരു പരസ്പര തീരുമാനമായിരുന്നുവെന്നും അത് ആലോചനാപൂർവ്വം എടുത്ത തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരം വട്ടം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു സമാന്തയുമായുള്ള വിവാഹമോചന൦

തങ്ങൾ ഇരുവരും ചേർന്നെടുത്ത വൈകാരിക തീരുമാനവുമായിരുന്നു വിവാഹമോചനം. രണ്ടുപേർക്കും രണ്ടു വഴിയാണ് നല്ലതെന്ന് തോന്നി മുൻപോട്ട് പോയി. എന്നെ എന്തിനാണ് തന്നെയൊരു ക്രിമിനലായി ആളുകൾ കാണുന്നതെന്ന് നാഗ ചൈതന്യ ചോദിക്കുന്നു. ഇത് ലോകത്തെ ആദ്യ സംഭവുമൊന്നുമല്ലല്ലോ, എനിക്ക് മനസിലാകുന്നില്ല. ആരാധകരും മ​റ്റ് മാധ്യമങ്ങളും ഞാൻ പറയുന്നത് ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ സ്വകാര്യത ആവശ്യപ്പെട്ടിരുന്നു നാഗചൈതന്യ പറയുന്നു.

പക്ഷേ നിർഭാഗ്യവശാൽ ഞങ്ങളുടെ ജീവിതമാണ് എല്ലാവരുടെയും ചർച്ചാവിഷയം, അതൊരു തലക്കെട്ടായി, ഗോസിപ്പായി,വിവാഹമോചനം ഒരു “എന്റർടെയ്ൻമെന്റ്” ആയി മാറി,നിരാശ പ്രകടിപ്പിച്ചു നാഗചൈതന്യ, ഞാൻ വീണ്ടും മ​റ്റൊരു പ്രണയത്തെ കണ്ടുമുട്ടി. ഞാനും ഭാര്യയും ഇപ്പോൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്, പക്ഷേ പലരും ഇപ്പോഴും തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പറഞ്ഞു പരത്തുന്നു. ഇനിയെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ശ്രദ്ധചെലുത്തി മുന്നോട്ടുളള ജീവിതം സന്തോഷമാക്കാൻ നോക്കൂ, നാഗചൈതന്യ പറയുന്നു.